പിറന്നാളിന് ആരാധകര്‍ക്ക് മമ്മൂട്ടിയുടെ സമ്മാനം: മുഖ്യമന്ത്രിയായി അഭിനയിക്കുന്ന വണ്‍ സിനിമയുടെ ടീസര്‍ ഇറങ്ങി

ശ്രീനു എസ്

തിങ്കള്‍, 7 സെപ്‌റ്റംബര്‍ 2020 (16:14 IST)
മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി അഭിനയിക്കുന്ന വണ്‍ സിനിമയുടെ ടീസര്‍ ഇറങ്ങി. താരത്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് ടീസര്‍ ഇറങ്ങിയത്. ഇച്ചായിസ് പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രം സന്തോഷ് വിശ്വനാഥാണ് സംവിധാനം ചെയ്യുന്നത്. ബോബി-സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിട്ടുള്ളത്.
 
ചിത്രത്തില്‍ മമ്മൂട്ടിയെ കൂടാതെ സംവിധായകന്‍ രഞ്ജിത്ത്, ജോജു ജോര്‍ജ്, സലിംകുമാര്‍,മുരളി ഗോപി, ശ്യാമ പ്രസാദ് മുതലായവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍