മോഹന്‍ലാല്‍ സാറിനൊപ്പം വീണ്ടും,പ്രാര്‍ത്ഥനയും പിന്തുണയുമായി നിങ്ങളും കൂടെയുണ്ടാകണമെന്ന് സംവിധായകന്‍ വൈശാഖ്

കെ ആര്‍ അനൂപ്
ബുധന്‍, 10 നവം‌ബര്‍ 2021 (10:01 IST)
പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം കുറച്ച് മുമ്പാണ് പ്രഖ്യാപിച്ചത്. മോണ്‍സ്റ്റര്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം ഇന്ന് തുടങ്ങും.ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് ലാല്‍ എത്തുന്നത്. 
 
 'ലാല്‍ സാറിനൊപ്പം വീണ്ടും..കൂടെ ഉദയ് കൃഷ്ണയും..ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് മോണ്‍സ്റ്റര്‍ നിര്‍മ്മിക്കുന്നത്. പ്രാര്‍ത്ഥനയും പിന്തുണയുമായി നിങ്ങളും കൂടെയുണ്ടാകണം.'- വൈശാഖ് കുറിച്ചു
 

പുലിമുരുകന്റെ തിരക്കഥാകൃത്ത് ഉദയ് കൃഷ്ണനാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.കൈയില്‍ തോക്കുമായി ഇരിക്കുന്ന മോഹന്‍ലാലിന്റെ പോസ്റ്ററില്‍ കാണാനാകുന്നത്. ആശീര്‍വാദ് സിനിമാസിന് ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article