ഒരു മാസ് മമ്മൂക്കയെ കാണാൻ പറ്റിയേക്കില്ല, എന്നാൽ വിധേയനിലെ പോലൊരു മമ്മൂട്ടിയെ നിങ്ങൾക്ക് പുഴുവിൽ കാണാം

Webdunia
ഞായര്‍, 15 ഓഗസ്റ്റ് 2021 (16:14 IST)
മമ്മൂട്ടിയും പാർവതിയും ആദ്യമായി ഒന്നിക്കുന്ന പുഴുവിനായുള്ള കാത്തിരിപ്പിലാണ് സിനിമാ ആരാധകർ. നവാഗതയായ റതീന ഷർഷാ‌ദ് ഒരുക്കുന്ന ചിത്രം മമ്മൂട്ടി എന്ന നടനെ ചലഞ്ച് ചെയ്യുന്ന ചിത്രമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിനിടെ ഈ വാർത്തകളെ ശരിവെയ്‌ക്കുന്ന പ്രതികരണവുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംഗീത സംവിധായകനായ ജേക്‌സ് ബിജോയ്.
 
പുഴുവിൽ വർക്ക് ചെയ്യാനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഞാൻ. മമ്മൂക്കയുടെ അഭിനയ മികവ് പ്രദർശിപ്പിക്കുന്ന ചിത്രമായിരിക്കും പുഴു. ഒരു മാസ് മമ്മൂക്കയെയല്ല മറിച്ച് വിധേയൻ സിനിമയുടെ തലത്തിലൊക്കെയുള്ള പ്രകടനമായിരിക്കും നിങ്ങൾക്ക് കാണാനാവുക. ഒരു അഭിമുഖസംഭാഷണത്തിനിടെ ജേക്‌സ് ബിജോയ് പറഞ്ഞു.
 
ഉണ്ടയുടെ രചയിതാവ് ഹർഷാദിന്റെ കഥയിൽ ഹർഷാദിനൊപ്പം സുഹാസും ഷറഫുവും ചേർന്നാണ് പുഴുവിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നേരത്തെ പാർവതിയും മമ്മൂട്ടിയുടെ സുപ്രധാനമായ ഒരു കഥാപാത്രമായിരിക്കും പുഴുവിൽ പ്രേക്ഷകർക്ക് കാണാനാവുക എന്ന് വ്യക്തമാക്കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article