ഇഷ്ട ഭക്ഷണം മുന്നിലെത്തിയാല്‍ മമ്മൂട്ടി ചെയ്യുന്നത്

ശനി, 14 ഓഗസ്റ്റ് 2021 (13:13 IST)
ഒരു നടന് ഏറ്റവും വലിയ ആയുധം അയാളുടെ ശരീരമാണ്. ശരീരം അഭിനയത്തിനുവേണ്ടി കാത്തുസൂക്ഷിക്കുന്നതില്‍ മമ്മൂട്ടി ചെലുത്തുന്ന ശ്രദ്ധ സിനിമ ഇന്‍ഡസ്ട്രിയിലെ എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. ശരീരം മേദസ്സുകളില്ലാതെ കാത്തുസൂക്ഷിക്കുന്ന മമ്മൂട്ടി നല്ലൊരു ഭക്ഷണപ്രേമി കൂടിയാണ്. കൃത്യമായ ഡയറ്റുകളാണ് മമ്മൂട്ടിയെന്ന നടന്റെ ശരീരസൗന്ദര്യത്തിന്റെ രഹസ്യം. 
 
ഇഷ്ടപ്പെട്ട ഭക്ഷണ സാധനങ്ങള്‍ മേശപ്പുറത്ത് വന്നാല്‍ മമ്മൂട്ടി എന്ത് ചെയ്യുമെന്ന് അറിയാമോ? ഇഷ്ടപ്പെട്ട ഭക്ഷണങ്ങളെല്ലാം മമ്മൂട്ടി കഴിക്കും. എന്നാല്‍, കഴിക്കുന്ന അളവാണ് ഏറ്റവും ശ്രദ്ധേയം. എന്ത് ഭക്ഷണമാണെങ്കിലും വളരെ ചെറിയ തോതില്‍ മാത്രമേ മമ്മൂട്ടി കഴിക്കൂ. ഭക്ഷണ കാര്യത്തില്‍ അത്രത്തോളം നിയന്ത്രണം പാലിക്കുന്ന സ്വഭാവക്കാരനാണ് മമ്മൂട്ടി. 
 
മമ്മൂട്ടിയുടെ ഭക്ഷണരീതിയെ കുറിച്ച് മോഹന്‍ലാല്‍ പറയുന്നത് ഇങ്ങനെ; "ആത്മനിയന്ത്രണം മമ്മൂട്ടിയില്‍ നിന്ന് പഠിക്കേണ്ട ഒന്നാണ്. നിരവധി തവണ ഞങ്ങള്‍ ഒരുമിച്ച് ഭക്ഷണം കഴിച്ചിട്ടുണ്ട്. തനിക്ക് ആവശ്യമുള്ള അളവ് കഴിഞ്ഞാല്‍ പിന്നെ ഒരു തരി പോലും മമ്മൂട്ടി ഭക്ഷണം കഴിക്കില്ല. അവര്‍ എത്ര പ്രിയപ്പെട്ടവരാണെങ്കിലും എത്ര നിര്‍ബന്ധിച്ചാലും അങ്ങനെ തന്നെയാണ്," 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍