പാര്‍വതിയുടെ വില്ലനായി മമ്മൂട്ടി ! അടിമുടി നെഗറ്റീവ് ടച്ചുള്ള കഥാപാത്രം; പുഴുവിന്റെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്

ശനി, 14 ഓഗസ്റ്റ് 2021 (09:02 IST)
മമ്മൂട്ടിയും പാര്‍വതിയും ഒന്നിക്കുന്ന ചിത്രമാണ് പുഴു. ആരാധകരെല്ലാം വലിയ പ്രതീക്ഷയോടെയാണ് ഈ സിനിമയെ കാത്തിരിക്കുന്നത്. രത്തീനയാണ് സിനിമ സംവിധാനം ചെയ്യുന്നത്. അമല്‍ നീരദ് ചിത്രം ഭീഷ്മപര്‍വത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നത്. ഭീഷ്മപര്‍വത്തിനു ശേഷം മമ്മൂട്ടി പുഴുവില്‍ അഭിനയിക്കും. ഉണ്ടയ്ക്ക് ശേഷം ഹര്‍ഷദ് തിരക്കഥയെഴുതുന്ന ചിത്രം കൂടിയാണ് പുഴു. 
 
പുഴുവില്‍ മമ്മൂട്ടിയുടെ കഥാപാത്രം എല്ലാവരെയും ഞെട്ടിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പാര്‍വതി നായികാവേഷത്തിലെത്തുമ്പോള്‍ മമ്മൂട്ടിയുടേത് വില്ലന്‍ കഥാപാത്രമാണെന്നാണ് റിപ്പോര്‍ട്ട്. അടിമുടി നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മമ്മൂട്ടിയും തയ്യാറാണ്. 
 
അതിശയിപ്പിക്കുന്ന തിരക്കഥയാണ് പുഴുവിന്റേതെന്ന് സംഗീത സംവിധായകന്‍ ജേക്‌സ് ബിജോയ് പറയുന്നു. ഒരുപാട് കാലത്തിനു ശേഷമാണ് മമ്മൂട്ടി ഇങ്ങനെയൊരു നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായി എത്തുന്നതെന്നും വിധേയന്‍ സിനിമയിലെ പോലെ അതിശയിപ്പിക്കുന്ന പ്രകടനം കാണാമെന്നും ജേക്‌സ് പറഞ്ഞു. 
 
മമ്മൂട്ടി ഇതുപോലൊരു കഥാപാത്രം ചെയ്യാന്‍ തയ്യാറാകുമോ എന്നാണ് തീം കേട്ടപ്പോള്‍ തനിക്ക് സംശയം തോന്നിയതെന്ന് നടി പാര്‍വതിയും പറയുന്നു. "മമ്മൂക്ക അതുപോലൊരു കഥാപാത്രം ചെയ്യുന്നുവെന്ന് കേട്ടപ്പോള്‍ തന്നെ ഷോക്ക്ഡ് ആകും. ഉറപ്പായും പുഴു കാണുമ്പേള്‍ നിങ്ങള്‍ക്കത് മനസിലാകും. മമ്മുക്ക ഇതിന് മുമ്പ് ചെയ്യാത്ത ഒരു കഥാപാത്രമാണ്. ഞാന്‍ ചേര്‍ന്നുനീങ്ങുന്ന എല്ലാ തരം രാഷ്ട്രീയത്തെയും ജെന്‍ഡര്‍ പൊളിറ്റിക്സിനെയും പിന്തുണക്കുന്ന സിനിമയുമാണ് പുഴു," ദ ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ പാര്‍വതി പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍