ടോക്കിയോ ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിലെ ഗോള്‍കീപ്പറും മലയാളി താരവുമായ പി.ആര്‍.ശ്രീജേഷിന്റെ വീട്ടില്‍ അതിഥിയായി നടന്‍ മമ്മൂട്ടിയെത്തി. ശ്രീജേഷിനെ നേരിട്ടുകണ്ട് അഭിനന്ദനം അറിയിച്ച മമ്മൂട്ടി ശ്രീജേഷിന്റെ വെങ്കല മെഡല്‍ കൗതുകത്തോടെ കൈകളില്‍ വാങ്ങി.