ഇച്ചാക്കയ്ക്ക് ശുണ്ഠിക്കൊപ്പം ചെറിയ കുറുമ്പുകളും ഉണ്ട്, 16-ാം തിയതി ഒരു പരിപാടിക്ക് മമ്മൂട്ടിയെ വേണമെങ്കില്‍ അദ്ദേഹത്തോട് 12-ാം തിയതി ഫ്രീ ആണോ എന്ന് ചോദിക്കുക; ചിരിപ്പിച്ച് മോഹന്‍ലാല്‍

Webdunia
ഞായര്‍, 15 ഓഗസ്റ്റ് 2021 (10:22 IST)
മമ്മൂട്ടിയുടെ കുറുമ്പിനെ കുറിച്ച് വെളിപ്പെടുത്തി സുഹൃത്തും സഹതാരവുമായ മോഹന്‍ലാല്‍. വെള്ളിത്തിരയിലെത്തിയിട്ട് 50 വര്‍ഷം പൂര്‍ത്തിയാക്കിയ മമ്മൂട്ടിയെ ആദരിച്ചുകൊണ്ട് ഗൃഹലക്ഷ്മി പുറത്തിറക്കിയ പ്രത്യേക പതിപ്പിലാണ് മോഹന്‍ലാലിന്റെ തുറന്നുപറച്ചില്‍. 
 
ഗൗരവത്തിനും അല്‍പ്പം ശുണ്ഠിക്കുമൊപ്പം ചെറിയ ചെറിയ കുറുമ്പുകള്‍ ഉള്ള ആളാണ് മമ്മൂട്ടിയെന്ന് മോഹന്‍ലാല്‍ പറയുന്നു. ' നമുക്ക് അടുത്ത 16-ാം തിയതി മമ്മൂട്ടിയെ ഒരു കാര്യത്തിനു ആവശ്യമുണ്ട്. പതിനാറാം തിയതി ഒന്ന് വരുമോ എന്ന് ചോദിച്ചാല്‍ ആദ്യത്തെ ഉത്തരം 'ഇല്ല, അന്ന് പറ്റില്ല' എന്നായിരിക്കും. അതുകൊണ്ട് ഒരിക്കലും 16-ാം തിയതിയാണ് നമുക്ക് ആവശ്യം എന്ന് പറയരുത്. മറിച്ച് ആദ്യം 12-ാം തിയതിയോ 13-ാം തിയതിയോ ചോദിക്കുക. പറ്റില്ല എന്ന് പറയും. അപ്പോള്‍ 16-ാം തിയതിയോ എന്ന് ചോദിക്കുക. അത് ഓക്കെയായിരിക്കും. നമുക്ക് ആവശ്യമുള്ളതും അന്നുതന്നെയാണ്. ഇതിനെ സ്‌നേഹക്കുറുമ്പ് എന്നാണ് ഞാന്‍ വിളിക്കാറുള്ളത്,' മോഹന്‍ലാല്‍ കുറിച്ചു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article