തലയുടെ വലിമൈയെ പറ്റി വെളിപ്പെടുത്തലുമായി സംവിധായകൻ

അഭിറാം മനോഹർ
ബുധന്‍, 1 ഏപ്രില്‍ 2020 (12:01 IST)
തമിഴ് സൂപ്പർതാരം അജിത്ത് നായകനാവുന്ന പുതിയ തമിഴ് സിനിമയാണ് വലിമൈ. ചിത്രത്തിൽ അജിത്ത് ഒരു പോലീസ് ഉദ്യോഗസ്ഥന്റെ റോളിലാണെത്തുന്നത് എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു,. ഇപ്പോളിത വൈലിമൈ എന്ന ചിത്രം എത്തരത്തിലുള്ള ഒന്നായിരിക്കുമെന്ന് വിശദമാക്കിയിരിക്കുകയാണ് വലിമൈയുടെ സംവിധായകൻ എച്ച് വിനോദ്. മങ്കാത്ത പോലെ അജിത്ത് അരാധകർക്ക് ആഘോഷിക്കാൻ പാകത്തിലുള്ള ചിത്രമായിരിക്കും വലിമൈ എന്നാണ് സംവിധായകൻ പറയുന്നത്.
 
അജിത്തിന്റെ കരിയറിലെ എക്കാലത്തെയും മികച്ച വിജയ ചിത്രങ്ങളില്‍ ഒന്നാണ് മങ്കാത്ത.എക്കാലത്തെയും ഫേവററ്റീവ് ചിത്രമായ മങ്കാത്ത കാണുന്നു. അടുത്ത മങ്കാത്തയ്‍ക്കായി തയ്യാറായിക്കോളൂ, തല ആരാധകരെ എന്നായിരുന്നു എച്ച് വിനോദ് പറഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

Next Article