Dileep and Kavya Madhavan: സോഷ്യല്‍ മീഡിയയില്‍ വൈറലായി നടന്‍ ദിലീപിന്റെ കുടുംബചിത്രം. ഓണത്തോട് അനുബന്ധിച്ചാണ് താരം കുടുംബചിത്രം പങ്കുവെച്ചത്.
ഭാര്യ കാവ്യ മാധവന്‍, മക്കളായ മീനാക്ഷി, മഹാലക്ഷ്മി എന്നിവര്‍ക്കൊപ്പമാണ് ദിലീപ് ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. മഹാലക്ഷ്മിയെ ഒക്കത്തുവെച്ച് നില്‍ക്കുന്ന മീനാക്ഷിയാണ് ഫോട്ടോയിലെ ശ്രദ്ധാകേന്ദ്രം.
കുടുംബസമേതമാണ് ദിലീപ് ഇത്തവണ ഓണം ആഘോഷിച്ചത്. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ദിലീപ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. തെന്നിന്ത്യന്‍ സൂപ്പര്‍ താരം തമന്നയാണ് ചിത്രത്തില്‍ ദിലീപിന്റെ നായിക.