വിനയന്‍ സര്‍ നിങ്ങള്‍ സൂപ്പര്‍ ആണ്,വാഴ്ത്തിപ്പാടാത്ത കഥകള്‍ ഒരു പക്കാ കൊമേഴ്ഷ്യല്‍ സിനിമയില്‍ കൊണ്ട് വന്നല്ലോ: അശ്വിന്‍

കെ ആര്‍ അനൂപ്

വെള്ളി, 9 സെപ്‌റ്റംബര്‍ 2022 (11:05 IST)
പത്തൊമ്പതാം നൂറ്റാണ്ട് കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വിനയന്‍ എന്ന സംവിധായകന്റെ തിരിച്ചുവരവ് അടയാളപ്പെടുത്തുന്ന ചിത്രം സിജു വില്‍സന്‍ എന്ന യുവ നായകന്റെ പ്രകടനം കൊണ്ടും പ്രേക്ഷകരെ ആകര്‍ഷിക്കുന്നു. ഓണത്തിന് സിനിമ കണ്ട സന്തോഷം പങ്കുവയ്ക്കുകയാണ് നടന്‍ അശ്വിന്‍.
 
അശ്വിനിന്റെ വാക്കുകള്‍
 
ഇന്നലെ ഓണമായിട്ടു ഞങ്ങള്‍ എല്ലാവരും ഒരു പടത്തിനു പോയി പത്തൊമ്പതാം നൂറ്റാണ്ട് 
 
കണ്ടു കഴിഞ്ഞപ്പോള്‍ മനസ്സില്‍ തോന്നിയത് ഇതാണ്.
 
'വിനയന്‍ സര്‍ നിങ്ങള്‍ സൂപ്പര്‍ ആണ്. ആരും പറയാത്ത അല്ലെങ്കില്‍ വാഴ്ത്തിപ്പാടാത്ത കഥകള്‍ ഒരു പക്കാ കൊമേഴ്ഷ്യല്‍ സിനിമയില്‍ കൊണ്ട് വന്നല്ലോ സൂപ്പര്‍ '
 
 
'സിജു ചേട്ടാ നിങ്ങള്‍ ഒരു മാസ്സ് ഹീറോ ആണ്. അതിന്റെ എല്ലാ ക്വാളിറ്റിയും ഉണ്ട്. keep rocking brother'Star 
 
നങ്ങേലി ക്യാരക്ടര്‍ ചെയ്ത actress Just തീ.നല്ലൊരു സിനിമ.
 
തിരുവിതാംകൂറില്‍ നില നിന്നിരുന്ന നികൃഷ്ടമായ പല നിയമങ്ങളും നമ്മുടെ തൊലിയുരിക്കുന്നതാണ് 
മുലയുടെ വലുപ്പത്തിനനുസരിച്ചു വരെ കരം വാങ്ങിയിരുന്നു എന്നാണ് ചരിത്രം.
 
ഈ സിനിമ വിജയിക്കേണ്ട സിനിമയാണ് നമ്മള്‍ വിജയിപ്പിക്കേണ്ട സിനിമയാണ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍