സിജു വില്‍സണിന്റെ കരിയറിലെ മൈല്‍ സ്റ്റോണ്‍,'പത്തൊന്‍പതാം നുറ്റാണ്ട്' ആക്ഷന്‍പാക്ക്ഡ് ത്രില്ലര്‍, തിയേറ്റര്‍ എക്‌സ്പിരിയന്‍സ് ചെയ്യേണ്ട പടം

കെ ആര്‍ അനൂപ്

ശനി, 13 ഓഗസ്റ്റ് 2022 (08:00 IST)
പത്തൊന്‍പതാം നുറ്റാണ്ട് സെപ്റ്റംബര്‍ എട്ടിന് തിരുവോണനാളില്‍ പ്രദര്‍ശനത്തിന് എത്തും. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി തുടങ്ങിയ അഞ്ചു ഭാഷകളിലായി റിലീസുണ്ട്.ആക്ഷന്‍പാക്ക്ഡ് ആയ ഒരു ത്രില്ലര്‍ സിനിമയാണ് ഇതെന്നും സംവിധായകന്‍ വിനയന്‍ പറഞ്ഞു.
 
വിനയന്റെ വാക്കുകളിലേക്ക് 
 
'പത്തൊന്‍പതാം നുറ്റാണ്ട്' സെപ്തംമ്പര്‍ 8 ന് തിരുവോണ നാളില്‍ തീയറ്ററുകളില്‍ എത്തുകയാണ്.. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളില്‍ റിലീസു ചെയ്യുന്ന ചിത്രം, 1800 കാലഘട്ടത്തിലെ സംഘര്‍ഷാത്മകമായ തിരുവിതാംകൂര്‍ ചരിത്രമാണ് പറയുന്നത്. ആക്ഷന്‍പാക്ക്ഡ് ആയ ഒരു ത്രില്ലര്‍ സിനിമയായി വരുന്ന പത്തൊന്‍പതാം നൂറ്റാണ്ട് സിജു വിത്സണ്‍ എന്ന യുവനടന്റെ കരിയറിലെ മൈല്‍ സ്റ്റോണ്‍ ആയിരിക്കും എന്ന കാര്യത്തില്‍ എനിക്കു തര്‍ക്കമില്ല. ചിത്രം കണ്ടു കഴിയുമ്പോള്‍ പ്രേക്ഷകരും അത് ശരിവയ്ക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു..
വലിയ ക്യാന്‍വാസിലുള്ള ഫിലിം മേക്കിംഗും, ശബ്ദമിശ്രണവും തീയറ്റര്‍ എക്‌സ്പിരിയന്‍സിന് പരമാവധി സാധ്യത നല്‍കുന്നു..എം ജയചന്ദ്രന്റെ നാലു പാട്ടുകള്‍ക്കൊപ്പം സന്തോഷ് നാരായണന്റെ മനോഹരമായ ബാക്ഗ്രൗണ്ട് സ്‌കോറിംഗ് മലയാളത്തില്‍ ആദ്യമായെത്തുകയാണ്.സുപ്രീം സുന്ദറും രാജശേഖറും ചേര്‍ന്ന് ഒരുക്കിയ ആറ് ആക്ഷന്‍ സീനുകളും ഏറെ ആകര്‍ഷകമാക്കാന്‍ ശ്രമിച്ചിട്ടുണ്ട്..
 ശ്രീ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം എന്റെ സിനിമകളില്‍ ഏറ്റവും വലിയ പ്രോജക്ടാണ്.. അത് പ്രേക്ഷകര്‍ക്ക് പരമാവധി ആസ്വാദ്യകരമാകും എന്നു കരുതുന്നു.
നല്ലവരായ എല്ലാ സുഹൃത്തുക്കളുടെയും അനുഗ്രഹാശിസ്സുകള്‍ പ്രതീക്ഷിക്കുന്നു..

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍