സ്ത്രീകള്‍ക്ക് പ്രണയവും കാമവും ബാധകമല്ലേ?പഴയത് പോലെയല്ല ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഒക്കെ കാലമാണ്:സ്വാസിക

കെ ആര്‍ അനൂപ്

തിങ്കള്‍, 8 ഓഗസ്റ്റ് 2022 (10:12 IST)
നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത ചതുരം ടീസര്‍ ചര്‍ച്ചയാകുന്നു. സ്വാസികയും റോഷന്‍ മാത്യുവും ഉള്‍പ്പെടുന്ന രംഗത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. 
 
 ''ഈ കിടപ്പ് ഭയങ്കര കമ്പിയാണ്..'' എന്ന ഡയലോഗ് ഉള്‍ക്കൊള്ളിച്ചു കൊണ്ടുവന്ന പുറത്തുവന്ന ടീസര്‍ സ്വാസിക പങ്കുവെച്ചിരുന്നു. ഇതിനു താഴെ നടിക്കെതിരെ മോശം കമന്റുകളും വന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by swasika (@swasikavj)

അതില്‍ ഒരു കമന്റിന് താരം മറുപടിയും നല്‍കി.''ആണുങ്ങളെ മാത്രമാണോ ഈ സിനിമ കാണിക്കാന്‍ ഉദ്ദേശിക്കുന്നത്.. നിങ്ങളില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ല..'' എന്നായിരുന്നു ഒരു ആരാധികയുടെ കമന്റ്. 
 
' അതെന്താ സ്ത്രീകള്‍ക്ക് പ്രണയവും കാമവും ഒന്നും ബാധകമല്ലേ? പുരുഷനെപ്പോലെ തന്നെ എല്ലാ സുഖങ്ങളും വികാരങ്ങളും സ്ത്രീകളുടെയും അവകാശമാണ്, അത് തിരിച്ചറിയാതെയാണ് സഹോദരി ജീവിക്കുന്നതെങ്കില്‍ സഹതാപം മാത്രം.
അഡല്‍സ് ഓണ്‍ലി എന്നു പറഞ്ഞാല്‍ പ്രായപൂര്‍ത്തിയായവര്‍ എന്നാണ് അര്‍ത്ഥം, അല്ലാതെ പ്രായപൂര്‍ത്തിയായ പുരുഷന്മാര്‍ മാത്രം എന്നല്ല. സ്ത്രീ പ്രേക്ഷകര്‍ക്കും നെഞ്ചും വിരിച്ച് വന്ന്, സുരക്ഷിതമായി തീയേറ്ററില്‍ സിനിമ കാണാം. പഴയത് പോലെയല്ല ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഒക്കെ കാലമാണ്, അതിനനുസരിച്ചുള്ള മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ ആരംഭിക്കൂ പ്ലീസ്..
തുണി മാറി കിടക്കുന്ന ഭാഗം ഫോക്കസ് ചെയ്ത് കാണുന്നവരോട് പ്രത്യേകിച്ച് ഒന്നും പറയാനില്ല.'-സ്വാസിക കുറിച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍