ജീവിതത്തിന്റെ പകുതിയോളം കാലം കഴിഞ്ഞു, മറ്റുള്ളവരെ പേടിച്ച് ജീവിക്കാന്‍ പറ്റില്ല: മോഹന്‍ലാല്‍

കെ ആര്‍ അനൂപ്

വെള്ളി, 9 സെപ്‌റ്റംബര്‍ 2022 (11:10 IST)
മലയാള സിനിമ എന്നാല്‍ മലയാളികള്‍ അല്ലാത്തവര്‍ പോലും പറയുന്ന പേരുകളാണ് മോഹന്‍ലാലും മമ്മൂട്ടിയും. സന്തോഷത്തോടെ തന്റെ ഓണക്കാലം ആഘോഷിക്കുകയാണ് ലാല്‍. ഈയടുത്ത് ഒരു അഭിമുഖത്തില്‍ തനിക്കെതിരെ വരുന്ന വിമര്‍ശനങ്ങളെ താന്‍ എങ്ങനെയാണ് നേരിടാറുള്ളത് എന്ന് മോഹന്‍ലാല്‍ തന്നെ പറയുകയാണ്. 
  
എന്റെ ജീവിതത്തിന്റെ പകുതിയോളം കാലം കഴിഞ്ഞു. ഇനി മറ്റുള്ളവരെ പേടിച്ചോ അവരുടെ വിമര്‍ശനങ്ങളെ പേടിച്ചോ ജീവിക്കാന്‍ പറ്റില്ലെന്നാണ് മോഹന്‍ലാല്‍ ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തിനിടെ പറഞ്ഞത്.നമ്മള്‍ ഒരു തെറ്റ് ചെയ്താല്‍ അത് അക്‌സപ്റ്റ് ചെയ്യാന്‍ തയ്യാറാണെന്നും പക്ഷേ അത് തെറ്റാണെന്ന് തനിക്ക് തോന്നണമെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.
 
വിമര്‍ശനങ്ങളെ താന്‍ ഗൗരവമായി എടുക്കാറില്ലെന്നുംഎല്ലാ ദിവസവും അതിന്റെ മുകളില്‍ തന്നെ ഇരിക്കേണ്ടി വരുമെന്നും അവയെ ശ്രദ്ധിക്കാതിരിക്കാനെ പറ്റുകയുള്ളൂവെന്നും മോഹന്‍ലാല്‍ പറഞ്ഞു.
 
 
  വിമര്‍ശനങ്ങളെ ഞാന്‍ ?ഗൗരവമായി എടുക്കാറില്ല. പിന്നെ എല്ലാ ദിവസവും അതിന്റെ മുകളില്‍ തന്നെ ഇരിക്കേണ്ടി വരും. അവയെ ശ്രദ്ധിക്കാതിരിക്കാനെ പറ്റുള്ളൂ', എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍