Mohanlal: രണ്ടാമൂഴം ഇനി നടക്കുമെന്ന് തോന്നുന്നില്ല; നിരാശയോടെ മോഹന്‍ലാല്‍ !
വെള്ളി, 9 സെപ്‌റ്റംബര്‍ 2022 (10:00 IST)
Mohanlal: എം.ടി.വാസുദേവന്‍ നായരുടെ രണ്ടാമൂഴം സിനിമയാകാന്‍ ഇനി സാധ്യതയൊന്നും കാണുന്നില്ലെന്ന് മോഹന്‍ലാല്‍. രണ്ടാമൂഴം നടക്കുമോ എന്ന് ചോദിച്ചാല്‍ സാധ്യതയില്ലെന്നാണ് ഇപ്പോള്‍ തോന്നുന്നതെന്ന് മോഹന്‍ലാല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.
അന്ന് ഒരുപാട് കൊട്ടിഘോഷിക്കപ്പെട്ടതാണ് രണ്ടാമൂഴം. ആ സിനിമ നടക്കുമെന്ന് എല്ലാവരും വിശ്വസിച്ചു. രണ്ടാമൂഴം നടക്കുമെന്ന ഘട്ടം വരെ എത്തിയതാണ്. അന്നാണെങ്കില്‍ തീര്‍ച്ചയായും നടന്നേനെ. ഇപ്പോള്‍ അത് പറയാന്‍ പറ്റില്ലെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ശ്രീകുമാര്‍ വി.എ.ശ്രീകുമാര്‍ സംവിധാനം ചെയ്യാന്‍ ഉദ്ദേശിച്ച ചിത്രമാണ് രണ്ടാമൂഴം. മോഹന്‍ലാലിനെയാണ് നായകനായി തീരുമാനിച്ചിരുന്നത്. എന്നാല്‍ എം.ടി. പിന്നീട് തിരക്കഥ തിരിച്ചുവാങ്ങുകയായിരുന്നു.