'ക്രിസ്റ്റഫര്‍' ഗംഭീര സിനിമയാവുമെന്ന് ഉറപ്പ് ; കഥ കേട്ടിരുന്നു എന്ന് 'മാമാങ്കം' നിര്‍മ്മാതാവ്

കെ ആര്‍ അനൂപ്
ചൊവ്വ, 20 ഡിസം‌ബര്‍ 2022 (11:13 IST)
മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ക്രിസ്റ്റഫര്‍ വൈകാതെ പ്രദര്‍ശനത്തിന് എത്തും.ഉദയ കൃഷ്ണ തിരക്കഥ രചിച്ച ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ബി ഉണ്ണികൃഷ്ണന്‍ തന്നെയാണ്.
 
ഈ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ഗംഭീരമാകുമെന്ന് നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി. ഈ സിനിമയുടെ കഥ താന്‍ കേട്ടതാണെന്നും അതൊരു ഗംഭീര കഥയാണെന്നും അദ്ദേഹം പറയുന്നു.മമ്മൂട്ടിയെ തന്നെ നായകനാക്കി അത് നിര്‍മ്മിക്കണമെന്ന് ആഗ്രഹിച്ചെങ്കിലും അത് സാധിച്ചില്ലെന്നും ക്രിസ്റ്റഫര്‍ ഒരു ഗംഭീര സിനിമയാവുമെന്ന് തനിക്ക് ഉറപ്പാണെന്നും വേണു കുന്നപ്പിള്ളി കൂട്ടിച്ചേര്‍ത്തു.
 
2018,മാളികപ്പുറം തുടങ്ങിയ സിനിമകളുടെ നിര്‍മ്മാതാവ് കൂടിയാണ് വേണു കുന്നപ്പിള്ളി.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article