നഗ്ന ഫോട്ടോഷൂട്ട്: ബോളിവുഡ് താരം രൺവീറിനെതിരെ പോലീസ് കേസെടുത്തു

Webdunia
ചൊവ്വ, 26 ജൂലൈ 2022 (16:57 IST)
സ്ത്രീകളുടെ വികാരം വൃണപ്പെടുത്തിയെന്ന കേസിൽ ബോളിവുഡ് താരം രൺവീർ സിങ്ങിനെതിരെ പോലീസ് കേസെടുത്തു. ചെമ്പൂർ പോലീസാണ് കേസെടുത്തത്. പേപ്പർ മാഗസിനു വേണ്ടി രൺവീർ സിങ് നടത്തിയ ന്യൂഡ് ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. സ്ത്രീകളുടെ വികാരത്തെ വൃണപ്പെടുത്തിയെന്ന് ആരോപിച്ച് ഒരു എൻജിഒ ഭാരവാഹിയാണ് രൺവീറിനെതിരെ പരാതി നൽകിയത്.
 
സ്വന്തം നഗ്നചിത്രങ്ങളിലൂടെ രൺവീർ സ്ത്രീകളെ അപമാനിച്ചെന്നും പരാതിയിൽ പറയുന്നു. ഐടി ആക്ട്,ഐപിസി നിയമങ്ങൾ പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തി താരത്തെ കേസെടുക്കണമെന്നായിരുന്നു പരാതിയിൽ ആവശ്യപ്പെട്ടിരുന്നത്. താരത്തിൻ്റെ ഫോട്ടോഷൂട്ടിനെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നുവെങ്കിലും താരത്തെ പ്രശംസിച്ചും ഒട്ടേറെ പേർ രംഗത്തെത്തിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article