നടൻ ആസിഫ് ബസ്ര തൂങ്ങി മരിച്ച നിലയിൽ, ആത്മഹത്യയെന്ന് സംശയം

Webdunia
വ്യാഴം, 12 നവം‌ബര്‍ 2020 (17:15 IST)
ബോളിവുഡ് നടനും ടെലിവിഷൻ താരവുമായ ആസിഫ് ബസ്ര(53) യെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.ധർമ്മശാലയിലെ ഒരു സ്വകാര്യ കെട്ടിടത്തിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
 
നിരവധി സിനിമകളിൽ സുപ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള ആസിഫ് ബസ്ര മോഹൻലാൽ നായകനായ മലയാള ചിത്രം ബി​ഗ് ബ്രദറിൽ വേഷമിട്ടിട്ടുണ്ട്. മുത്താന എന്ന കഥാപാത്രത്തെയാണ് അദ്ദേഹം ചിത്രത്തിൽ അവതരിപ്പിച്ചത്. ജബ് വിമെറ്റ്, കായ് പോ ചെ, ബ്ലാക്ക് ഫ്രെഡേ, അഞ്ജാൻ,  ഹിച്ച്കി, ശൈത്താൻ, ക്നോക്ക് ഔട്ട്, ക്രിഷ് 3 തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങൾ.

അനുബന്ധ വാര്‍ത്തകള്‍

Next Article