അന്ന് നയന്‍താര പറഞ്ഞു - “ചേട്ടാ... എനിക്ക് ഇനി ഒരു സിനിമ കിട്ടുമെന്ന് തോന്നുന്നില്ല”, വെളിപ്പെടുത്തലുമായി മുകേഷ്

കെ ആര്‍ അനൂപ്
വ്യാഴം, 12 നവം‌ബര്‍ 2020 (14:15 IST)
വീണ്ടും മലയാള സിനിമയിലേക്ക് ഗംഭീര തിരിച്ചുവരവിനൊരുങ്ങുകയാണ് നയന്‍‌താര. കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന 'നിഴൽ' എന്ന ചിത്രത്തിന്റെ ഭാഗമാണ് നടി. വർഷങ്ങൾക്കു മുമ്പ് ഫാസിലിൻറെ വിസ്മയത്തുമ്പത്ത് എന്ന സിനിമയിൽ നയൻതാരയ്ക്കൊപ്പം അഭിനയിച്ചപ്പോൾ ഉണ്ടായ അനുഭവത്തെക്കുറിച്ച് തുറന്നുപറയുകയാണ് മുകേഷ്.
 
വിസ്മയത്തുമ്പത്ത് ചെയ്യുന്ന സമയത്ത് നയന്‍താര എപ്പോഴും മൂഡ് ഔട്ടാണ്. കാരണം അതിലെ ഡാന്‍സുകളൊക്കെ പെര്‍ഫക്ഷനോടെ ചെയ്യാന്‍ കഴിയാത്തത് നയന്‍താരയെ വിഷമിപ്പിച്ചു. ആ സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് നയന്‍താര പോകാന്‍ നേരം എന്നോട് പറഞ്ഞു - ‘ചേട്ടാ... എനിക്ക് ഇനി ഒരു സിനിമ ലഭിക്കുമെന്ന് തോന്നുന്നില്ല.’ ഞാന്‍ പറഞ്ഞു - ‘അങ്ങനെ പറയരുത്, നിന്റെ കണ്ണില്‍ ആത്മവിശ്വാസത്തിവന്റെ ഒരു കനല്‍ ഉണ്ട്. അത് ഭാവിയില്‍ ആളിപ്പടരുക തന്നെ ചെയ്യും’ - ഒരു അഭിമുഖത്തിൽ മുകേഷ് വെളിപ്പെടുത്തി.

അനുബന്ധ വാര്‍ത്തകള്‍

Next Article