സിനിമ നിര്‍മിക്കാന്‍ പണമില്ലാത്തതിനാല്‍ ആടുമോഷണം പതിവാക്കി; നടന്മാര്‍ അറസ്റ്റില്‍

ശ്രീനു എസ്

ബുധന്‍, 11 നവം‌ബര്‍ 2020 (21:21 IST)
സിനിമ നിര്‍മിക്കാന്‍ പണമില്ലാത്തതിനാല്‍ ആടുമോഷണം പതിവാക്കിയ നടന്മാര്‍ അറസ്റ്റിലായി. തമിഴ്‌നാട്ടിലെ നടന്മാരായ നിരഞ്ജന്‍ കുമാറും ലെനിന്‍ കുമാറുമാണ് അറസ്റ്റിലായത്. ഇവര്‍ സഹോദരന്മാരാണ്. ഇവരുടെ പിതാവ് സിനിമാ നിര്‍മാതാവാണ്. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതോടെയാണ് പിതാവിനെ സഹായിക്കാന്‍ ഇവര്‍ ആടുമോഷണം ആരംഭിച്ചത്. മേഞ്ഞുനടക്കുന്ന ആടുകളെ വാഹനത്തില്‍ എത്തി ആരും കാണാതെ മോഷ്ടിക്കുകയായിരുന്നു പതിവ്. 
 
ഇവരുടെ പിതാവ് ഇവരെ പ്രധാന വേഷത്തില്‍ വച്ച് ഒരു സിനിമ ചെയ്യുന്നുണ്ടായിരുന്നു. എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടുമൂലം സിനിമ മുടങ്ങിപ്പോയി. ഇതു പൂര്‍ത്തികരിക്കാനായിരുന്നു നടന്മാരുടെ ശ്രമം. ദിവസവും ഏഴും എട്ടും ആടുകളെയായിരുന്നു ഇവര്‍മോഷ്ടിച്ചിരുന്നത്. പൊലീസിന് കിട്ടിയ പരാതിയെ തുടര്‍ന്ന് സിസിടിവി പരിശോധനയിലാണ് ഇവര്‍ കുടുങ്ങുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍