ഇത്രയധികം ഗുണങ്ങളോ മല്ലിയിലയ്ക്ക് ? അറിയു !

ബുധന്‍, 11 നവം‌ബര്‍ 2020 (14:56 IST)
മലയാളി അടുക്കളിയില്‍ നിന്നും മാറ്റി നിര്‍ത്തുന്ന ഒന്നാണ് മല്ലിയില. ആരോഗ്യപരമായ ഗുണങ്ങളാല്‍ സമ്പന്നമായ മല്ലിയില തമിഴർക്കും ഏറെ പ്രീയങ്കരമാണ്. വിഭവങ്ങള്‍ക്ക് സ്വാദും മണവും നല്‍കുന്നതിലുപരി പല രോഗാവസ്ഥകള്‍ക്കുമുള്ള ഉത്തമ മരുന്ന് കൂടിയാണ് മല്ലിയില. പൊട്ടാസ്യം, വിറ്റാമിന്‍ സി, ഇരുമ്പ്, ഓക്സാലിക് ആസിഡ്, തിയാമൈന്‍, ഫോസ്ഫറസ്, റിബോഫ്ലാവിന്‍, സോഡിയം കരോട്ടിന്‍, കാല്‍സ്യം, നിയാസിന്‍ തുടങ്ങി ധാരാളം മിനറലുകളും വിറ്റാമിനുകളും അടങ്ങിയിരിക്കുന്ന ഭക്ഷ്യയോഗ്യമായ ഒന്നാണ് മല്ലിയില. വൈറ്റമിൻ കെ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ അൾഷിമേഴ്സ് തടയാൻ ഏറ്റവും നല്ലതാണ് മല്ലിയില.
 
ദഹനപ്രക്രിയ വേഗത്തിലാക്കി വിശപ്പ് വര്‍ദ്ധിപ്പിക്കാനും മല്ലിയിലയ്‌ക്ക് സാധിക്കും. ലിനോലിക് ആസിഡ്, പാമിറ്റിക് ആസിഡ്, ഒലേയിക് ആസിഡ്, അസ്കോര്‍ബിക് ആസിഡ് (വിറ്റാമിന്‍ സി), സ്റ്റെയാറിക് ആസിഡ് തുടങ്ങിയവ അടങ്ങിയ മല്ലിയില ശരീരത്തിലെ കൊളസ്ട്രോളിനെതിരെ പ്രവര്‍ത്തിക്കുകയും ഹൃദയാഘാതത്തെ തടയുകയും ചെയ്യും. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോളായ എച്ച്ഡിഎൽ വർദ്ധിപ്പിക്കാൻ നല്ലതാണ് മല്ലിയില. കരളിന്റെ പ്രവർത്തനങ്ങൾ സുഗമമാക്കാനും സഹായകമാണ്. പ്രമേഹരോഗികൾ ദിവസവും മല്ലിയില തിളപ്പിച്ച വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാൻ സഹായിക്കും.
 
കൊഴുപ്പ് ഇല്ലാതാക്കി തടി കുറയ്ക്കാൻ വളരെ നല്ലതാണ് മല്ലിയില. വിട്ടുമാറാത്ത ചുമ, ജലദോഷം എന്നിവ അകറ്റാനും സന്ധിവാതത്തിൽ നിന്നു സംരക്ഷണം നൽകാനും വായിലുണ്ടാകുന്ന വ്രണങ്ങൾ ഉണങ്ങാനും മല്ലിയില സഹായിക്കും. കാഴ്ച്ച ശക്തി വർദ്ധിപ്പിക്കാൻ ഏറ്റവും നല്ലതാണ് മല്ലിയില. ആർത്തവസമയത്തെ വേദന അകറ്റാൻ മല്ലിയില തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. ഓർമശക്തി വർദ്ധിപ്പിക്കാനും മല്ലിയിലയ്ക്കു കഴിയും. മല്ലിയിലയിൽ അയൺ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ വിളർച്ച തടയാൻ സഹായിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍