ചോറ് പൂര്‍ണമായി ഒഴിവാക്കിയുള്ള ഡയറ്റ് ആണോ നിങ്ങളുടേത്?

രേണുക വേണു

ബുധന്‍, 9 ജൂലൈ 2025 (11:55 IST)
Rice

തടിയും കുടവയറും കുറയ്ക്കാന്‍ ചോറ് പൂര്‍ണമായി ഒഴിവാക്കുന്നവര്‍ നമുക്കിടയിലുണ്ട്. എന്നാല്‍ ചോറ് പൂര്‍ണമായി ഒഴിവാക്കുന്നത് ആരോഗ്യത്തിനു നല്ലതല്ല. കഴിക്കുന്ന അളവില്‍ നിയന്ത്രണം ഉണ്ടെങ്കില്‍ ചോറ് അപകടകാരിയല്ല. 
 
കാര്‍ബോ ഹൈഡ്രേറ്റ്, വിറ്റാമിന്‍ ബി, ധാതുക്കള്‍ എന്നിവ ചോറില്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിനു ആവശ്യമായ ഊര്‍ജം ഉല്‍പ്പാദിപ്പിക്കാന്‍ കാര്‍ബോ ഹൈഡ്രേറ്റ് അത്യാവശ്യമാണ്. ചോറ് പൂര്‍ണമായി ഒഴിവാക്കുന്നത് ശരീരത്തെ ദുര്‍ബലമാക്കും. പോഷകങ്ങള്‍ അടങ്ങിയ ചോറ് പൂര്‍ണമായി ഒഴിവാക്കേണ്ട ആവശ്യമില്ല. അരിയോടൊപ്പം ധാരാളം പച്ചക്കറികളും പ്രോട്ടീന്‍ ഭക്ഷണങ്ങളും ചേര്‍ത്തു കഴിച്ചാല്‍ മതി. 
 
ദിവസത്തില്‍ ഒരു നേരം ചോറ് കഴിക്കാവുന്നതാണ്. കൂടുതല്‍ ഊര്‍ജം ആവശ്യമില്ലാത്തതിനാല്‍ രാത്രി ചോറ് ഒഴിവാക്കാം. ഫൈബറിന്റെ അളവ് കൂടുതലുള്ളതിനാല്‍ തവിടുള്ള അരിയാണ് ചോറിനു നല്ലത്. ഒരുനേരം ചോറ് കഴിക്കുമ്പോഴും എടുക്കുന്ന അളവില്‍ ശ്രദ്ധ വേണം. വളരെ കുറച്ച് ചോറിനൊപ്പം നന്നായി പച്ചക്കറികളും പ്രോട്ടീന്‍ അടങ്ങിയ ചിക്കന്‍, മുട്ട എന്നിവയും ഉള്‍ക്കൊള്ളിക്കുക. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍