കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1290 കേസുകള്‍; നിരോധനാജ്ഞ ലംഘിച്ചതിന് ആറ് കേസ്

ശ്രീനു എസ്

ബുധന്‍, 11 നവം‌ബര്‍ 2020 (20:38 IST)
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1290 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 429 പേരാണ്. 56 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 7899 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് രണ്ട് കേസും രജിസ്റ്റര്‍ ചെയ്തു.  
 
നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ആലപ്പുഴ ഒന്ന്, എറണാകുളം റൂറല്‍ മൂന്ന്, പാലക്കാട് ഒന്ന്, മലപ്പുറം ഒന്ന് എന്നിങ്ങനെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍