ബിഗ് ബിയ്ക്ക്‌ശേഷം മമ്മൂട്ടിക്കൊപ്പം അമല്‍ നീരദ്,ഒന്നല്ല ഒരുപിടി 'ഭീഷ്മപര്‍വ്വം' ഫാന്‍ മെയിഡ് പോസ്റ്ററുകള്‍, നന്ദി അറിയിച്ച് സംവിധായകന്‍

കെ ആര്‍ അനൂപ്
ശനി, 20 നവം‌ബര്‍ 2021 (09:06 IST)
മമ്മൂട്ടിയുടെ അടുത്തതായി റിലീസ് പ്രഖ്യാപിക്കാന്‍ പോകുന്ന ചിത്രമായിരിക്കും ഭീഷ്മപര്‍വ്വം. 2022 തുടക്കത്തില്‍ ആകും സിനിമയുടെ റിലീസ്. ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ തന്നെ പ്രദര്‍ശനത്തിനെത്തും. ടീസര്‍ ക്രിസ്മസിന് പുറത്തുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ ആരാധകര്‍ ഉണ്ടാക്കിയ ഫാന്‍ മെയിഡ് പോസ്റ്ററുകള്‍ പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ അമല്‍ നീരദ്. അവര്‍ക്ക് എല്ലാവര്‍ക്കും നന്ദിയും അദ്ദേഹം പറഞ്ഞു.

'ബിഗ് ബി' കഴിഞ്ഞ് 14 വര്‍ഷത്തിനുശേഷം അമല്‍ നീരദുമായി മമ്മൂട്ടി വീണ്ടും ഒന്നിക്കുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് സിനിമ ലോകം.എന്‍പതുകളില്‍ ഫോര്‍ട്ട് കൊച്ചിയില്‍ വെച്ച് നടക്കുന്ന ഗാങ്ങ്സ്റ്റര്‍ കഥയാണ് സിനിമ പറയുന്നത് എന്നാണ് വിവരം.ഭീഷ്മ വര്‍ധന്‍ എന്ന കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിക്കുന്നു.
തബു, സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ഫര്‍ഹാന്‍ ഫാസില്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, ലെന, ശ്രിന്‍ഡ, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാര്‍വ്വതി ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
Next Article