'വഴി ഇപ്പൊ ശരിയാക്കിത്തരാം';മരക്കാര്‍ റിലീസ് ചെയ്ത് അടുത്ത ദിവസം തീയറ്ററുകളില്‍ ഭീമന്റെ വഴി

കെ ആര്‍ അനൂപ്
വ്യാഴം, 18 നവം‌ബര്‍ 2021 (10:39 IST)
മരക്കാര്‍ റിലീസ് ചെയ്ത് അടുത്ത ദിവസം ഡിസംബര്‍ മൂന്നിന് തീയറ്ററുകളില്‍ എത്തുന്ന ചിത്രമാണ് ഭീമന്റെ വഴി. 'തമാശ' സംവിധായകന്‍ അഷറഫ് ഹംസ ഒരുക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍,ചെമ്പന്‍ വിനോദ്,ചിന്നു ചാന്ദ്നി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.
 
'വഴി ഇപ്പൊ ശരിയാക്കിത്തരാം.ഭീമന്റെ തീയേറ്ററുകളിലേക്കുള്ള വഴിയിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിലേക്കുള്ള വഴിയും ഓക്കേ അക്കിത്തരണേ ഈശ്വരാ'- കുഞ്ചാക്കോ ബോബന്‍ കുറിച്ചു.
 
ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ഭീമന്റെ വഴി ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്.40 ദിവസത്തിനുള്ളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ ടീമിനായി.

അനുബന്ധ വാര്‍ത്തകള്‍

Next Article