അച്ഛനും അമ്മയ്ക്കും വിവാഹ വാര്‍ഷിക ആശംസകളുമായി എത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. ബോബനും മോളിയും എന്നാണ് നടന്‍ ഇരുവരുടെ ചിത്രം പങ്കു വച്ചു കൊണ്ട് എഴുതിയത്. സിനിമയെക്കുറിച്ചും, ജീവിതത്തെക്കുറിച്ചും എന്നെ പഠിപ്പിച്ചത് അവരാണെന്ന് നടന്‍ പറയുന്നു.
''എല്ലാവര്‍ക്കും അവരുടെ അച്ഛന്‍ ഹീറോയാണ്, അമ്മ സൂപ്പര്‍ ഹീറോയും. കുടുംബത്തേയും, സുഹൃത്തുക്കളേയും, സിനിമയെക്കുറിച്ചും, ജീവിതത്തെക്കുറിച്ചും എന്നെ പഠിപ്പിച്ച ദമ്പതികള്‍ക്ക് വിവാഹ വാര്‍ഷികാശംസകള്‍,മിസ്റ്റര്‍ ബോബന്‍ നിങ്ങളെ ഇവിടെ മിസ് ചെയ്യുന്നു. പക്ഷെ ഞങ്ങള്‍ക്കറിയാം നിങ്ങള്‍ സ്വര്‍ഗത്തില്‍ നിന്ന് ഞങ്ങള്‍ക്കൊപ്പമുണ്ടെന്ന്, ഉമ്മകള്‍''- കുഞ്ചാക്കോ ബോബന്‍ കുറിച്ചു.