നയന്‍താരയുടെ ജന്‍മദിനമാണ് ഇന്ന്. താങ്കളുടെ ലേഡി സൂപ്പര്‍സ്റ്റാറിന് രാവിലെ മുതലേ ആശംസകള്‍ നേര്‍ന്ന് നിരവധി ആരാധകരാണ് സോഷ്യല്‍ മീഡിയയിലൂടെ എത്തുന്നത്. കേക്ക് മുറിച്ചാണ് നയന്‍താരയുടെ ജന്മദിനം പ്രിയതമന്‍ വിഘ്‌നേഷ് ശിവന്‍ ആഘോഷിച്ചത്.
'ഹാപ്പി ബര്‍ത്ത് ഡേ കണ്‍മണി, തങ്കമേ, എന്റെ എല്ലാം.ജീവിതം മുഴുവന്‍ സ്‌നേഹവും വാത്സല്യവും നിറഞ്ഞതാണ്. എന്നേക്കും സുന്ദരിയായി തുടരാന്‍ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ'- വിഘ്‌നേഷ് ശിവന്‍ കുറിച്ചു.
വിജയ് സേതുപതി, നയന്‍താര,സാമന്ത എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് കാതുവാക്കുള രണ്ടു കാതല്‍.വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കണ്‍മണി എന്ന കഥാപാത്രത്തെയാണ് നയന്‍താര അവതരിപ്പിക്കുന്നത്.
നവംബര്‍ 18, 1984നാണ് നയന്‍താര ജനിച്ചത്.മനസ്സിനക്കരെ എന്ന മലയാളചലച്ചിത്രത്തിലൂടെ സിനിമാലോകത്ത് നടിയെത്തി. പിന്നീട് തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലെ സിനിമകളിലും താരം അഭിനയിച്ചു.
ചന്ദ്രമുഖി, ഗജിനി, ബില്ല, യാരടീ നീ മോഹിനി, ഇരുമുഖന്‍ തുടങ്ങിയ ചിത്രങ്ങള്‍ നയന്‍താരയുടെ വിജയചിത്രങ്ങളില്‍ ചിലത് മാത്രം.