മലയാളത്തിലെ എണ്ണം പറഞ്ഞ സിനിമകളില്‍ ഒന്നായിരിക്കും 'ഭ്രമയുഗം', കഥയും തിരക്കഥയും കേട്ടെന്ന് ആസിഫ് അലി, മമ്മൂട്ടിയെ കുറിച്ച് നടന്‍

കെ ആര്‍ അനൂപ്
ചൊവ്വ, 12 സെപ്‌റ്റംബര്‍ 2023 (11:07 IST)
മമ്മൂട്ടിയുടെ 'ഭ്രമയുഗം' എന്ന സിനിമയില്‍ ആസിഫ് അലി അഭിനയിക്കേണ്ടതായിരുന്നു. പ്രതീക്ഷിച്ചതിലും വേഗത്തില്‍ ചിത്രീകരണം ആരംഭിച്ചതിനാല്‍ നടന് സിനിമയുടെ ഭാഗമാകാന്‍ സാധിച്ചില്ല. ആസിഫ് നേരത്തെ ഉറപ്പ് നല്‍കിയ സിനിമകള്‍ ചെയ്ത് തീര്‍ക്കേണ്ടതിനാല്‍ മമ്മൂട്ടി ചിത്രത്തില്‍ നിന്നും നടന്‍ പിന്മാറി.'ഭ്രമയുഗം'കഥ കേള്‍ക്കുകയും തിരക്കഥ വായിക്കുകയും ചെയ്ത ആസിഫിന് സിനിമയെക്കുറിച്ച് പറയാനുള്ളത് ഇതാണ്.
 
മലയാള സിനിമയിലെ എണ്ണം പറഞ്ഞ സിനിമകളില്‍ ഒന്നായിരിക്കും 'ഭ്രമയുഗം' എന്നാണ് ആസിഫ് അലി പറയുന്നത്. 'മമ്മൂട്ടിയുടെ ഏറ്റവും നല്ല പ്രകടനങ്ങളില്‍ ഒന്നായിരിക്കും. അര്‍ജുന്‍ അശോകന്റെ ശ്രദ്ധേയമായ കഥാപാത്രങ്ങളില്‍ ഒന്നായിരിക്കും അത്. അത് അര്‍ജുന്റെ അടുത്തേക്ക് തന്നെ പോയതില്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. അര്‍ജുന്റെ അടുത്തൊരു തലമായിരിക്കും ഈ സിനിമയിലൂടെ കാണാന്‍ സാധിക്കുന്നത്.''-ആസിഫ് അലി പറഞ്ഞു.
 
കൊച്ചിയും ഒറ്റപ്പാലവും ആണ് പ്രധാന ലൊക്കേഷനുകള്‍.മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ഒരുമിച്ച് സിനിമ റിലീസ് ചെയ്യും. 2024 ന്റെ തുടക്കത്തില്‍ ആകും ചിത്രം പ്രദര്‍ശനത്തിന് എത്തുക. റെഡ് റെയിന്‍, ഭൂതകാലം എന്നീ ചിത്രങ്ങള്‍ക്കുശേഷം രാഹുല്‍ സദാശിവന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഭ്രമയുഗത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article