ദേവദാസ്, ലഗാൻ,ജോധ അക്ബർ സിനിമകളുടെ കലാസംവിധായകൻ നിതിൻ ദേശായി സ്റ്റുഡിയോയിൽ ആത്മഹത്യ ചെയ്ത നിലയിൽ

Webdunia
ബുധന്‍, 2 ഓഗസ്റ്റ് 2023 (12:51 IST)
ബോളിവുഡിലെ പ്രശസ്തനായ കലാസംവിധായകന്‍ നിതിന്‍ ദേശായിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. അദ്ദേഹത്തിന്റെ സ്വന്തം സ്റ്റുഡിയോയില്‍ തൂങ്ങിമരിച്ച നിലയിലാണ് ബുധനാഴ്ച രാവിലെ കണ്ടെത്തിയത്. 58 വയസ്സായിരുന്നു.
 
മികച്ച കലാസംവിധായകനുള്ള ദേശീയ പുരസ്‌കാരം നാലു തവണ സ്വന്തമാക്കിയ നിതിന്‍ ദേശായി ഇന്ത്യയെങ്ങും ആദരിക്കപ്പെടുന്ന ടെക്‌നീഷ്യനാണ്. ഹം ദില്‍ ദേ ചുകേ സനം,ദേവദാസ്,ജോധ അക്ബര്‍,ലഗാന്‍ എന്നീ സിനിമകളുടെ കലാസംവിധാനത്തിനായിരുന്നു പുരസ്‌കാരം. 2 പതിറ്റാണ്ടിലേറെ നീണ്ട കരിയറില്‍ സഞ്ജയ് ലീല ബന്‍സാലി,അശുതോഷ് ഗവാരിക്കര്‍,വിധു വിനോദ് ചോപ്ര,രാജ് കുമാര്‍ ഹിരാനി തുടങ്ങി പ്രമുഖരായ ചലച്ചിത്രക്കാരന്മാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article