തിരിച്ചടവ് മുടങ്ങിയതിനു ബാങ്ക് മാനേജരുടെ ഭീഷണി : യുവാവ് ജീവനൊടുക്കി

വ്യാഴം, 20 ജൂലൈ 2023 (12:58 IST)
പാലക്കാട്: സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് മാനേജരുടെയും ജീവനക്കാരുടെയും ഭീഷണിയെ തുടർന്ന് യുവാവ് ജീവനൊടുക്കി. ചിറ്റൂർ വാള്മുറ്റി കോളനി നിവാസി ശിവരാമന്റെ മകൻ ജയകൃഷ്ണൻ എന്ന ഇരുപത്തൊമ്പതുകാരനെയാണ് വീട്ടിനകത്തു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
 
വായ്പയുടെ ആഴ്ച ഗഡുവായ 716 രൂപ മുടങ്ങിയതിനെ തുടർന്നാണ് സ്വകാര്യ ബാങ്ക് ജീവനക്കാർ വീട്ടിലെത്തി യുവാവിനെ ഭീഷണിപ്പെടുത്തിയത്. യുവാവിനെ മരണത്തെ തുടർന്ന് പോലീസ് ബാങ്ക് മാനേജരെയും ജീവനക്കാരെയും കസ്റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്ത വിട്ടയച്ചു.
 
സ്ത്രീകളുടെ പേരിലാണ് ബാങ്ക് വായ്പ നൽകിയിരുന്നത് എന്നതിനാൽ ജയകൃഷ്ണന്റെ ഭാര്യയുടെ പേരിലായിരുന്നു വായ്പ. വെ ള്ളാൻതറയിലുള്ള ബാങ്കിൽ നിന്ന് പത്ത് പേര് അടങ്ങിയ സംഘമായിരുന്നു വായ്പ എടുത്തത്. എന്നാൽ പനി ബാധിച്ചു കിടപ്പിലായതോടെ ഒരാഴ്ചയായി കൂലിപ്പണിക്ക് പോകാൻ കഴിയാതെയായി. ഇതോടെ തിരിച്ചടവ് മുടങ്ങുകയും ചെയ്തു. സംഭവത്തിൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍