ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

രേണുക വേണു
ശനി, 8 ഫെബ്രുവരി 2025 (15:28 IST)
Oru Jaathi Jaathakam

വിനീത് ശ്രീനിവാസന്‍, നിഖില വിമല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം.മോഹനന്‍ സംവിധാനം ചെയ്ത 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി കേരള ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. സിനിമയുമായി ബന്ധപ്പെട്ടവര്‍ക്ക് കോടതി നോട്ടീസ് അയയ്ക്കും. ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കെതിരെ അവഹേളന പരാമര്‍ശങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ഷഖിയ എസ് പ്രിയംവദയാണ് കോടതിയെ സമീപിച്ചത്. 
 
ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്ന വാക്കുകളും സംഭാഷണങ്ങളും സിനിമയില്‍ ഉണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു. സിനിമയിലെ സംഭാഷണങ്ങളും വാക്കുകളും വിവേചനത്തെ പ്രോത്സാഹിപ്പിക്കുകയും മനുഷ്യന്റെ അന്തസ് ലംഘിക്കുകയും ചെയ്യുന്നതാണെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നു. 
 
ജനുവരി 31 നാണ് 'ഒരു ജാതി ജാതകം' തിയറ്ററുകളിലെത്തിയത്. രാകേഷ് മാന്തോടിയുടേതാണ് തിരക്കഥ. ബാബു ആന്റണി, ഇഷ തല്‍വാര്‍ സയനോര ഫിലിപ്പ്, പി.പി.കുഞ്ഞികൃഷ്ണന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. റിലീസിനു ശേഷം മോശം അഭിപ്രായമാണ് സിനിമയ്ക്കു ലഭിച്ചത്. ക്വീര്‍ കമ്യൂണിറ്റിക്കെതിരായ സിനിമയെന്ന് ആദ്യദിനം മുതലേ വിമര്‍ശനം ഉയര്‍ന്നിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article