ബേസിൽ കൂൾ എവരിമാൻ ആക്ടർ, പൊൻമാൻ യഥാർഥവും രസകരവുമായ സിനിമയെന്ന് അനുരാഗ് കശ്യപ്

അഭിറാം മനോഹർ

വെള്ളി, 7 ഫെബ്രുവരി 2025 (15:08 IST)
ബേസില്‍ ജോസഫ് - ജ്യോതിഷ് ശങ്കര്‍ കൂട്ടുക്കെട്ടില്‍ റിലീസ് ചെയ്ത പൊന്‍മാന്‍ സിനിമയെ പ്രശംസിച്ച് ബോളിവുഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപ്. യഥാര്‍ഥവും രസകരവുമായ സിനിമയായിരുന്നു പൊന്‍മാനെന്നും ഇന്നുള്ളവരില്‍ ബേസിലാണ് ഏറ്റവും മികച്ച കൂളസ്റ്റ് എവരിമാന്‍ ആക്ടര്‍ എന്നും അനുരാഗ് കശ്യപ് കുറിച്ചു. 
 
 ജി ആര്‍ ഇന്ദുഗോപന്റെ നാലഞ്ച് ചെറുപ്പക്കാര്‍ എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ബേസില്‍ ജോസഫിനൊപ്പം ലിജോമോള്‍ ജോസ്, സജിന്‍ ഗോപു, ആനന്ദ് മന്മഥന്‍ എന്നിവരാണ് സിനിമയിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍