ദിലീപുമായി തന്നെ താരതമ്യം ചെയ്യരുതെന്ന് ബേസില്‍ ജോസഫ്

നിഹാരിക കെ.എസ്

വെള്ളി, 17 ജനുവരി 2025 (09:35 IST)
മലയാള സിനിമയില്‍ അടുത്ത കാലത്തായി തുടര്‍ച്ചയായി ബോക്‌സോഫീസ് ഹിറ്റുകള്‍ സമ്മാനിക്കുന്ന താരമാണ് ബേസില്‍ ജോസഫ്. സംവിധായകനായി എത്തി മിനിമം ഗ്യാരണ്ടിയുടെ നടനായി മാറിയിരിക്കുകയാണ് ബേസില്‍ ജോസഫ്. 2024 ല്‍ ബേസില്‍ ജോസഫ് നായകനായി എത്തിയ ഏഴ് സിനിമകളില്‍ ആറും ഹിറ്റായി മാറിയിരുന്നു. ഇതോടെ ജനപ്രിയ നായകൻ ടാഗ് ചിലർ അദ്ദേഹത്തിന് നൽകി.
 
മുൻപ് ദിലീപിന് ലഭിച്ചിരുന്നത് പോലുള്ള സ്വീകാര്യതയാണ് ബേസിലിനെ തേടിയെത്തുന്നത്. അടുത്ത ജനപ്രിയനായകന്‍ എന്ന വിശേഷണവും സോഷ്യല്‍ മീഡിയയില്‍ പലരും ബേസിലിന് ചാര്‍ത്തിക്കൊടുത്തിരുന്നു. ഇപ്പോഴിതാ തന്നെ ദിലീപുമായി താരതമ്യം ചെയ്യുന്നതില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബേസില്‍ ജോസഫ്. 
 
തന്നെ ആള്‍ക്കാര്‍ സ്‌നേഹിക്കുന്നു എന്നറിയുന്നതില്‍ സന്തോഷമുണ്ട് എന്ന് ബേസില്‍ പറഞ്ഞു. എന്നാല്‍ തനിക്ക് തന്റേതായ ഐഡന്റിറ്റി ഉണ്ടാകണം എന്നാണ് ആഗ്രഹം എന്നും അദ്ദേഹം വ്യക്തമാക്കി. പ്രാവിന്‍കൂട് ഷാപ്പ് എന്ന പുതിയ ചിത്രത്തിന്റെ പ്രസ് മീറ്റിലായിരുന്നു ബേസിലിന്റെ പ്രതികരണം. 'അദ്ദേഹം (ദിലീപ്) അത്തരത്തിലുള്ള സിനിമകള്‍ ചെയ്ത് ഉണ്ടാക്കിയെടുത്ത ഒരു പേരാണ്. എന്നെ ഇഷ്ടപ്പെടുന്നു എന്ന് അറിയുന്നതില്‍ സന്തോഷം. പക്ഷെ എനിക്ക് എന്റേതായിട്ടുള്ള ഐഡന്റിറ്റി ഉണ്ടാകണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത് അതിനാൽ അദ്ദേഹവുമായി താരാതമ്യം ചെയ്യരുത് എന്നാണ് ബേസിൽ പറയുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍