സെയ്ഫിനെ കുത്തിയ പ്രതിയുടെ ചിത്രം പുറത്തുവിട്ട് പോലീസ്; പ്രതിയെ സഹായിച്ചത് ആരെന്ന് കണ്ടെത്താൻ ശ്രമം

നിഹാരിക കെ.എസ്

വ്യാഴം, 16 ജനുവരി 2025 (18:40 IST)
മുംബൈ: ബോളിവുഡ് നടന്‍ സെയ്ഫ് അലിഖാന്റെ വീട്ടില്‍ കടന്നുകയറി താരത്തെ കുത്തിപ്പരിക്കേല്‍പ്പിച്ച പ്രതിയുടെ ചിത്രം പുറത്തുവിട്ട് മുംബൈ പോലീസ്. ഫയര്‍ എസ്‌കേപ്പ് ഗോവണിയിലെ സി.സിടിവിയില്‍ പതിഞ്ഞ ചിത്രമാണ് പോലീസ് പുറത്തുവിട്ടിരിക്കുന്നത്. ഇയാളെ ഇതുവരെ പിടികൂടിയിട്ടില്ല. തിരച്ചിലിനായി പത്തംഗ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. സംഭവത്തില്‍ സെയ്ഫ് അലി ഖാന്റെ ജോലിക്കാരെ ചോദ്യം ചെയ്തുവരികയാണ്.
 
ഇന്ന്(വ്യാഴം) പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. കുട്ടികളുടെ മുറിയില്‍ കള്ളന്‍ കയറിയെന്ന് സഹായികളില്‍ ഒരാള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സെയ്ഫ് മുറിയിലെത്തിയത്. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിലാണ് പ്രതി സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ശരീരത്തില്‍ ആറ് തവണയാണ് കുത്തേറ്റത്. വീട്ടുജോലിക്കാരിയുടെ കൈയിലും പരിക്കേറ്റിട്ടുണ്ട്. 
 
ആറോളം കുത്തേറ്റ സെയ്ഫ് ഇപ്പോൾ അപകടനില തരണം ചെയ്തുവെന്നാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ച ലീലവതി ആശുപത്രി അധികൃതര്‍ പറയുന്നത്. ശസ്ത്രക്രിയ നടത്തിയെന്നും സെയ്ഫ് ഇപ്പോൾ അപകടനില തരണം ചെയ്തതായും ആശുപത്രി സിഇഒ പ്രസ്താവനയിൽ അറിയിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷം സെയ്ഫിനെ ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് ഐസിയുവിലേക്ക് മാറ്റിയെന്നും. റൂമിലേക്ക് മാറ്റുന്നത് അടക്കം നാളെ തീരുമാനിക്കുമെന്നും. ഇപ്പോൾ നടന്‍ തികച്ചും സുഖമായി കാണപ്പെടുന്നുവെന്നും പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍