'മറ്റൊരു സ്ത്രീയുടെ ഭർത്താവല്ലേ? 'എന്നേക്കും സ്നേഹം' എന്ന് പറയുന്നതൊക്കെ എന്താണ്'?; തൃഷയും വിജയും തമ്മിലുള്ള അടുപ്പത്തെ ചോദ്യം ചെയ്ത് മാധ്യമപ്രവര്‍ത്തകന്‍

നിഹാരിക കെ.എസ്

വ്യാഴം, 16 ജനുവരി 2025 (20:35 IST)
സിനിമാ ജീവിതം അവസാനിപ്പിക്കാനൊരുങ്ങുകയാണ് നടൻ വിജയ്. അവസാന സിനിമ അണിയറയിൽ ഒരുങ്ങുകയാണ്. രാഷ്ട്രീയ ജീവിതത്തിലേക്ക് കാലെടുത്ത് വെച്ച വിജയ്ക്ക് കുറച്ച് മാസങ്ങളായി സോഷ്യൽ മീഡിയയിൽ നിന്നും നേരിടേണ്ടി വരുന്നത് വൻ പരിഹാസവും വിമർശനവുമാണ്. നടി തൃഷയാണ് ഇതിന് കാരണം. 
 
ഒരുകാലത്ത് നിരവധി സിനിമകളില്‍ നായിക നായകന്മാരായി അഭിനയിച്ച സൂപ്പര്‍ ഹിറ്റ് കോംബോ സൃഷ്ടിച്ച താരങ്ങളാണ് വിജയയും തൃഷയും. പിന്നീട് കുറെ കാലം അഭിനയിക്കാതിരുന്ന കാര്യങ്ങള്‍ 15 വര്‍ഷത്തിനുശേഷം ലിയോ എന്ന സിനിമയിലൂടെ തിരിച്ചുവരവ് നടത്തി. ഇതിനിടയില്‍ നടന്‍ ഭാര്യ സംഗീതയുമായി വേര്‍പിരിഞ്ഞെന്നും തൃഷയുമായി അടുപ്പത്തില്‍ ആണെന്നും കഥകളുണ്ട്. അടുത്തിടെ നടി കീര്‍ത്തി സുരേഷിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ താരങ്ങള്‍ ഒരുമിച്ച് പ്രൈവറ്റ് വിമാനത്തില്‍ വന്നിറങ്ങിയതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.
 
ഇതെല്ലാം ഇവർ തമ്മിൽ പ്രണയബന്ധമാണെന്ന് പ്രചരിക്കാൻ കാരണയി. ഇപ്പോഴിതാ താരങ്ങളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ ചെഗുവേര സംസാരിച്ച കാര്യങ്ങള്‍ ശ്രദ്ധേയമാവുകയാണ്. യൂട്യൂബ് ചാനലുകള്‍ക്ക് പതിവായി അഭിമുഖം നല്‍കാറുള്ള പത്രപ്രവര്‍ത്തകനാണ് ചെ ഗുവേര. ഇദ്ദേഹം താരങ്ങളുടെ ജീവിതത്തെ കുറിച്ച് സംസാരിക്കാറുണ്ട്. അങ്ങനെ അടുത്തിടെ ഒരു അഭിമുഖത്തില്‍ തൃഷയെക്കുറിച്ചും പറഞ്ഞു, 
 
'വിവാഹമോചനത്തിന് വേണ്ടി വിവാഹം കഴിക്കാന്‍ തനിക്ക് കഴിയില്ലെന്നാണ് തൃഷ പറഞ്ഞിട്ടുള്ളത്. ഇനിയും വിവാഹിതയാവാത്തതിനെ കുറിച്ച് നടിയുടെ അഭിപ്രായം ഇങ്ങനെയായിരുന്നു. ഈ വാക്കുകള്‍ ഒരു ലിഖിതത്തില്‍ ആലേഖനം ചെയ്ത് വെക്കേണ്ടി വരും. എന്തിനാണ് ഈ പ്രായത്തില്‍ അങ്ങനൊരു തത്വചിന്തയുടെ ആവശ്യം?

ഇപ്പോള്‍ വിജയ് മറ്റൊരു സ്ത്രീയുടെ ഭര്‍ത്താവാണ്. തൃഷ കൂടെ അഭിനയിക്കുന്ന നടി മാത്രം. അങ്ങനെയുള്ളപ്പോള്‍ വിജയുടെ പിറന്നാള്‍ ദിനത്തില്‍ തൃഷയുടെ പോസ്റ്റ് എന്തായിരുന്നു? മറ്റൊരു സ്ത്രീയുടെ ഭര്‍ത്താവിനോട് 'എന്നേക്കും സ് നേഹം.' ഉണ്ടെന്നാണ് തൃഷ പറഞ്ഞത്. അങ്ങനെ പറയുന്നതിലൂടെ സമൂഹം അവരുടെ ബന്ധത്തെ എങ്ങനെ കാണുമെന്നാണ് വിചാരിക്കുന്നതെന്നും,' ചെഗുവേര ചോദിക്കുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍