അഭിനയം നിര്‍ത്താമെന്ന് കരുതിയതായിരുന്നു, സിനിമ ഹിറ്റാകില്ലെന്നാണ് കരുതിയത്, എന്നാല്‍ സംഭവിച്ചത് മറ്റൊന്ന്: ആന്റണി വര്‍ഗീസ്

അഭിറാം മനോഹർ

വെള്ളി, 7 ഫെബ്രുവരി 2025 (17:04 IST)
2017ല്‍ ലിജോ ജോസ് പെല്ലിശ്ശേരി ഒരുകൂട്ടം പുതുമുഖങ്ങളെ വെച്ച് സിനിമയെടുത്തപ്പോള്‍ മലയാള സിനിമയ്ക്ക് ലഭിച്ച പുതിയ നായകനായിരുന്നു ആന്റണി വര്‍ഗീസ്. തല്ലുണ്ടാക്കി നടക്കുന്ന സിനിമയിലെ കഥാപാത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തപ്പോള്‍ മലയാള സിനിമയുടെ സ്വന്തം പെപ്പെയായി ആന്റണി വര്‍ഗീസ് മാറി. തുടര്‍ന്ന് പല സിനിമകളും ചെയ്‌തെങ്കിലും തല്ലുണ്ടാക്കി നടക്കുന്ന ആക്ഷന്‍ സിനിമകളായിരുന്നു ആന്റണി വര്‍ഗീസിന്റെ ഹിറ്റടിച്ച സിനിമകളെല്ലാം.
 
എന്നാല്‍ ഇതിനിടയില്‍ കുറച്ച് ഫ്‌ളോപ്പ് സിനിമകളും ആന്റണി വര്‍ഗീസിന്റെ കരിയറില്‍ ഉണ്ടായിട്ടുണ്ട്. ആര്‍ ഡി എക്‌സ് എന്ന സിനിമയ്ക്ക് ശേഷം അഭിനയം നിര്‍ത്താമെന്ന് താന്‍ തീരുമാനിച്ചിരുന്നതായും എന്നാല്‍ സിനിമയുടെ വലിയ വിജയം കാര്യങ്ങള്‍ മാറ്റിയെന്നും ആന്റണി വര്‍ഗീസ് പറയുന്നു. എന്റെ മനസില്‍ ആര്‍ഡിഎക്‌സ് വിജയിക്കുമെന്ന ഇല്ലായിരുന്നു. സിനിമ എന്താകുമെന്ന് അറിയില്ലായിരുന്നു. ആര്‍ഡിഎക്‌സ് ഇറങ്ങിയ സമയത്ത് ഞാന്‍ തിയേറ്ററില്‍ പോയില്ല. എന്നാല്‍ സിനിമ കഴിഞ്ഞപ്പോള്‍ കുറെ അഭിനന്ദനങ്ങള്‍ ലഭിച്ചു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ ആന്റണി വര്‍ഗീസ് പറഞ്ഞു.
 
എന്റെ ഏറ്റവും അടുത്ത ആളുകളോട് പറഞ്ഞിരുന്നു. ആര്‍ഡിഎക്‌സ് ആണ് അവസാന സിനിമ. അതിന് ശേഷം അഭിനയം നിര്‍ത്തുകയാണ്. എല്ലാം പ്ലാന്‍ ചെയ്തിരുന്നു. ആന്റണി വര്‍ഗീസ് പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍