ഇത് ചില്ലറക്കളിയല്ല, തീപ്പാറും: പ്രൊഫഷണൽ ബോക്സിങ് ലൈസൻസ് സ്വന്തമാക്കി പെപ്പെ, ജനുവരി 26ന് ആദ്യ പ്രൊഫഷണൽ ഫൈറ്റ്
പ്രൊഫഷണല്‍ ബോക്‌സിങ് സംഘടനയായ വേള്‍ഡ് ബോക്‌സിങ് കൗണ്‍സലിന്റെ ഇന്ത്യയിലെ ഔദ്യോഗിക ഘടകമായ ഇന്ത്യന്‍ ബോക്‌സിംഗ് കൗണ്‍സിലും ഒപ്പം കേരള ബോക്‌സിംഗ് കൗണ്‍സിലും സംയുക്തമായി നടത്തുന്ന ഡി ഫൈറ്റ് നൈറ്റിന് മുന്‍പായി പ്രഫഷണല്‍ ബോക്‌സിങ് ലൈസന്‍സ് ആന്റണി വര്‍ഗീസ് പെപ്പെയ്ക്ക് കേരള ബോക്‌സിങ് കൗണ്‍സില്‍ പ്രസിഡന്റ് ജോയ് ജോര്‍ജ് ഔദ്യോഗികമായി കൈമാറി. ദാവീദ് എന്ന പുതിയ സിനിമയ്ക്കായി ആന്റണി വര്‍ഗീസ് 7 മാസത്തിലധികമായി പ്രഫഷണല്‍ ബോക്‌സിങ് പരിശീലിച്ചിരുന്നു.