അടിയില്ലാതെ എന്ത് പെപ്പെ, ബോക്‌സിംഗ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ദാവീദിന്റെ ഫസ്റ്റ് ഷെഡ്യൂളിന് പാക്കപ്പ്

അഭിറാം മനോഹർ

തിങ്കള്‍, 19 ഓഗസ്റ്റ് 2024 (17:06 IST)
Antony Vargheese,Daweed
മലയാള സിനിമയില്‍ ഇടിപ്പടങ്ങളിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് അങ്കമാലി ഡയറീസിലൂടെ മലയാള സിനിമയിലെത്തിയ പെപ്പെ എന്ന ആന്റണി വര്‍ഗീസ്. ഇടക്കാലത്ത് ഒന്ന് ട്രാക്ക് മാറ്റിപ്പിടിക്കാന്‍ ശ്രമിച്ചെങ്കിലും ആക്ഷന്‍ ഹീറോ എന്ന നിലയില്‍ തന്നെയാണ് പെപ്പെ പിന്നെയും തിളങ്ങിയത്. ഇപ്പോഴിതാ സൂപ്പര്‍ ഹിറ്റായ ആര്‍ഡിഎക്‌സിന് ശേഷം നിരവധി ആക്ഷന്‍ സിനിമകളാണ് താരത്തിന്റേതായി ഒരുങ്ങുന്നത്.
 
 ഇതില്‍ ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്യുന്ന ബോക്‌സിംഗ് സിനിമയായ ദാവീദിന്റെ ഫസ്റ്റ് ഷെഡ്യൂളിന് പാക്കപ്പായിരിക്കുകയാണ്. ഇതിന്റെ ഭാഗമായി സിനിമയുടെ പുതിയ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ലിജോ മോളാണ് സിനിമയിലെ നായികയായി എത്തുന്നത്. ഗോവിന്ദ് വിഷ്ണുവും ദീപു രാജീവുമാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്.
 
 സൈജു കുറുപ്പ്,വിജയരാഘവന്‍,കിച്ചു ടെല്ലസ്,ജെസ് കുക്കു തുടങ്ങിയവരും കഥാപാത്രങ്ങളായി എത്തുന്നു. ജസ്റ്റിന്‍ വര്‍ഗീസാണ് സംഗീതം. മോഹന്‍ലാല്‍ നായകനായ മലൈക്കോട്ടെ വാലിബന് ശേഷം അച്ചു ബേബി ജോണ്‍ നിര്‍മിക്കുന്ന സിനിമയെന്ന പ്രത്യേകതയും ദാവീദിനുണ്ട്.ദാവീദിന് പുറമെ ആക്ഷന്‍ സിനിമയായി എത്തുന്ന കൊണ്ടല്‍ എന്ന ആന്റണി വര്‍ഗീസ് സിനിമയുടെ ചിത്രീകരണവും പുരോഗമിക്കുകയാണ്. ആന്റണി വര്‍ഗീസിനൊപ്പം രാജ് ബി ഷെട്ടിയാണ് സിനിമയില്‍ മറ്റൊരു പ്രധാനവേഷത്തിലെത്തുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍