'ഇങ്ങിനെ ഒരപ്പനേയും മകനേയും കാണുന്നത് ആദ്യമായി';അപ്പന്‍ സിനിമയെ പ്രശംസിച്ച് രഘുനാഥ് പലേരി

കെ ആര്‍ അനൂപ്
തിങ്കള്‍, 4 ഏപ്രില്‍ 2022 (17:19 IST)
മജു സംവിധാനം ചെയ്ത അപ്പന്‍ സിനിമയെ പ്രശംസിച്ച് സംവിധായകനും തിരക്കഥാകൃത്തുമായ രഘുനാഥ് പലേരി.ആദ്യമായാണ് ഇങ്ങനെ ഒരു അപ്പനെയും മകനെയും കാണുന്നത് എന്നാണ് കുറിപ്പില്‍ അദ്ദേഹം പറയുന്നത്.
 
രഘുനാഥ് പലേരിയുടെ വാക്കുകള്‍
 
കുപ്പിച്ചില്ലിന്റെ മൂര്‍ച്ചയുള്ള ഒരു സിനിമ കണ്ടു. പേര് അപ്പന്‍. സംവിധാനം മജു . ആര്‍ ജയകുമാറും മജുവും ചേര്‍ന്നുള്ളൊരു എഴുത്ത്. ഏത് പ്രതലത്തിലാവും റിലീസ് എന്നറിയില്ല. ഏതിലായാലും വല്ലാത്തൊരു മൂര്‍ച്ചയുള്ള അനുഭവമാകും. മനസ്സടി മുറിഞ്ഞു ചിതറുന്ന മകനായ് സണ്ണി വെയ്‌നും, എത്ര തീറ്റ കിട്ടിയിട്ടും വെറി മാറാത്ത വ്യാഘ്രരൂപമായൊരു അപ്പനായി അലന്‍സിയറും. ആദ്യമായാണ് സിനിമയില്‍ ഇങ്ങിനെ ഒരപ്പനേയും മകനേയും കാണുന്നത്. പതിയെ ഊര്‍ന്നൂന്ന് മുറിക്കുന്നൊരു ഈര്‍ച്ചവാള്‍ സിനിമ . ഒരിടത്തും അശേഷം ഡാര്‍ക്കല്ലാത്തൊരു സിനിമ. വരുമ്പോള്‍ കാണുക. വ്യത്യസ്ഥമായ സിനിമകള്‍ ഇറങ്ങട്ടെ. അടുത്ത സിനിമയും എടുത്ത് മജുവും വേഗം വരട്ടെ.

അനുബന്ധ വാര്‍ത്തകള്‍

Next Article