മമ്മൂട്ടി കുറുപ്പ് കണ്ടു, ദുല്‍ഖറിനോട് പറഞ്ഞ റിവ്യൂ ഇതാണ്, വീഡിയോ

കെ ആര്‍ അനൂപ്

ശനി, 6 നവം‌ബര്‍ 2021 (17:07 IST)
ദുല്‍ഖറിന്റെ കുറുപ്പ് തിയറ്ററില്‍ എത്തുന്നതിനു മുന്‍പ് തന്നെ മമ്മൂട്ടി കണ്ടിരുന്നു. സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞ അഭിപ്രായം എന്നറിയുവാന്‍ എല്ലാവര്‍ക്കും കൗതുകമാണ്.കുറുപ്പ് റിലീസിനോടനുബന്ധിച്ച് അണിയറ പ്രവര്‍ത്തകര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഈ ചോദ്യമുയര്‍ന്നു. ദുല്‍ഖര്‍ അതിനുള്ള മറുപടിയും നല്‍കി.
 
പൊതുവേ തന്റെ സിനിമകള്‍ കണ്ടാല്‍ ഒന്നും അദ്ദേഹം അഭിപ്രായങ്ങള്‍ ഒന്നും പറയാറില്ലെന്ന് ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു. ഇക്കുറി മമ്മൂട്ടി ആ പതിവ് തെറ്റിച്ചു. അദ്ദേഹം പറഞ്ഞ മറുപടി ഇതാണ്.'ഇതൊരു സിനിമാറ്റിക് എക്‌സ്പീരിയന്‍സ് ആയെന്ന് പറഞ്ഞു', ദുല്‍ഖര്‍ അറിയിച്ചു.
കുറുപ്പിന്റെ പ്രമോഷന്‍ തിരക്കുകളിലാണ് അണിയറ പ്രവര്‍ത്തകര്‍. ലോകത്തിലെ ഉയരമുള്ള കെട്ടിടമായ ദുബൈയിലെ ബുര്‍ജ് ഖലീഫയില്‍ 10-ാം തീയതി സിനിമയുടെ ട്രെയിലര്‍ പ്രദര്‍ശിപ്പിക്കും. ഇതാദ്യമായാണ് ഒരു മലയാള സിനിമയുടെ ട്രെയിലര്‍ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിക്കുന്നത്.
 
രാത്രി എട്ട് മുതല്‍ എട്ടര വരെയുള്ള സമയങ്ങളില്‍ ബുര്‍ജ് ഖലീഫയില്‍ ട്രെയിലര്‍ കാണിക്കും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍