ഷാറൂഖ് എന്താണെന്നും ആരാണെന്നും അദ്ദേഹം സ്ക്രീനിലൂടെ തെളിയിച്ചു: അനുരാഗ് കശ്യപ്

Webdunia
ചൊവ്വ, 31 ജനുവരി 2023 (14:14 IST)
നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാറൂഖ് ഖാൻ നായകനായി പുറത്തിറങ്ങിയ പത്താൻ എന്ന സിനിമ വലിയ പ്രകടനമാണ് ബോക്സോഫീസിൽ കാഴ്ചവെയ്ക്കുന്നത്. തുടർച്ചയായ പരജയങ്ങളിൽ കഷ്ടപ്പെടുന്ന ബോളിവുഡിന് ലഭിച്ച ജീവവായുവായാണ് പലരും പഠാൻ്റെ വിജയത്തെ നോക്കി കാണുന്നത്. അതേസമയം സിനിമയുടെ വിജയത്തിൽ ഷാറൂഖ് ഖാനെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകനായ അനുരാഗ് കശ്യപ്.
 
സിനിമയ്ക്കെതിരെയും ഷാറൂഖ് ഖാനെതിരെയും വലിയ ആക്രമണമാണ് ഉണ്ടായതെന്നും എന്നാൽ ഇതിനെല്ലാമുള്ള മറുപടി ഷാറൂഖ് സ്ക്രീനിൽ നൽകിയെന്നും അനുരാഗ് കശ്യപ് പറയുന്നു. ഒരിടവേളയ്ക്ക് ശെഷം ജനങ്ങൾ തിയേറ്ററിലെത്തി എന്നത് ഉന്മേഷം നൽകുന്ന കാര്യമാണ്. ഷാറൂഖ് നട്ടെല്ലുള്ള മനുഷ്യനാണ്. സിനിമയ്ക്കെതിരെയും തനിക്കെതിരെയും ഉണ്ടാക അക്രമണങ്ങൾക്ക് അദ്ദേഹം സ്ക്രീനിലൂടെയാണ് മറുപടി നൽകിയത്.
 
പ്രേക്ഷകർ തിയേറ്ററുകളിലേക്ക് തിരിച്ചെത്തുന്നു എന്നതിനേക്കാൾ ആളുകൾ തിയേറ്ററുകളിൽ ഡാൻസ് ചെയ്യുന്നു. ഷാറൂഖിനെ ആഘോഷിക്കുന്നു. ഈ ആനന്ദം കുറച്ച് കാലമായി ഇല്ലായിരുന്നു. ഇതൊരു സാമൂഹികവും രാഷ്ട്രീയവുമായ പ്രസ്താവനയാണ്. ഒട്ടേറെ വിവാദങ്ങൾ ഉണ്ടായിട്ടും ഷാറൂഖ് നിശബ്ദനായിരുന്നു. അതിനെല്ലാമുള്ള മറുപടി അദ്ദേഹം സ്ക്രീനിലാണ് നൽകിയത്. അനാവശ്യമായി സംസാരിക്കേണ്ടതില്ലെന്നാണ് ഷാറൂഖ് പഠിപ്പിക്കുന്നത്. അദ്ദേഹം ആരാണെന്നും എന്താണെന്നും ഇപ്പോൾ നമുക്ക് കാണാനാകും. അനുരാഗ് പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article