പത്തനംതിട്ടയില്‍ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 20തോളം പേര്‍ ആശുപത്രിയില്‍. പത്തനംതിട്ട കൈപ്പട്ടൂരിലാണ് സംഭവം. കോണ്‍ക്രീറ്റ് മിക്‌സര്‍ ലോറിയും ബസും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്.