തലസ്ഥാന നഗരിയില്‍ നടുറോഡില്‍ കാര്‍ സ്റ്റീരിയോ മോഷണം: സിനിമാ സ്‌റ്റൈലില്‍ കള്ളനെ പിടികൂടിയത് സിനിമാ നടനായ പോലീസുകാരന്‍

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 27 ജനുവരി 2023 (12:25 IST)
തിരുവന്തപുരം പിഎംജി യ്ക്കടുത്തു കണ്‍ട്രോള്‍ റൂമിലെ പോലീസുകാരനും ചലച്ചിത്രതാരവുമായ ജിബിന്‍ ഗോപിനാഥിന്റെ കാറില്‍ നിന്ന് സ്റ്റീരിയോ മോഷ്ടിച്ച മോഷ്ട്ടാവിനെയാണ് കൈയോടെ പിടികൂടിയത്. വീടിനുള്ളിലേക്ക് വണ്ടികയറാത്തതിനാല്‍ പട്ടം പ്ലാമൂട് റോഡിനു സമീപം വീട്ടിലേക്കുള്ള വഴിയിലാണ് ജിബിന്‍ കാര്‍ പാര്‍ക്ക് ചൈയുന്നത്. പതിവുപോലെ ജോലികഴിഞ്ഞു വന്നു വണ്ടി പര്‍ക്ക് ചെയ്ത് വീട്ടിനുള്ളിലേക്ക് പോയി. വ്യാഴായ്ച്ച വൈകുന്നേരം ആറുമണിയോടുകൂടി കുഞ്ഞിന് ചോക്ലേറ്റ് വാങ്ങുന്നതിനായി സമീപത്തുള്ള കടയില്‍ പോകുന്നതിനായി  ജിബിന്‍ മടങ്ങി വരുമ്പോള്‍ കാറിനോട് ചേര്‍ന്ന് ഒരു ഓട്ടോറിക്ഷ കിടക്കുന്നതു ശ്രദ്ധയില്‍പെട്ടു.
 
പിന്നാലെ കാറിലേക്ക് നോക്കുമ്പോള്‍ ആണ് മോഷ്ട്ടാവ് ഡ്രൈവര്‍ സീറ്റില്‍ നിന്നും കാറിന്റെ സ്റ്റീരിയോയുമായി പുറത്തിറങ്ങുന്നത് കണ്ടത്.   എന്താണന്നു ചോദിച്ചപ്പോള്‍ സ്റ്റീരിയോ വയ്ക്കാന്‍ വന്നത് എന്നതായിരുന്നു മറുപടി. കാറിന്റെ ഉടമസ്ഥനാണ് ജിബിന്‍ എന്നത് മോഷ്ട്ടാവ് തിരിച്ചറിഞ്ഞിരുന്നില്ല. പിന്നാലെ തന്ത്രത്തില്‍ ജിബിന്‍ തന്നെ മോഷ്ടാവിനെ കയ്യോടെ പിടികൂടുകയായിരുന്നു. ആനയറ സ്വദേശി നിതീഷാണ് പിടിയിലായത്. പിന്നീട് മ്യൂസിയം പോലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയില്‍ എടുത്തു.
 
നഗരത്തിലെ തന്നെ ഒരു പ്രമുഖ കാര്‍ ഷോറുമിലെ ജീവനക്കാരാണ് പിടിയിലായ നിതീഷ്. ഇയാളുടെ സഹോദരന്റെ ഓട്ടോയിലാണ് മോഷണത്തിന് എത്തിയത്. മോഷ്ടാവില്‍ നിന്നും പതിനായിരത്തോളം രൂപയും നിരവധി എ ടി എം കാര്‍ഡുകളും പോലീസ് കണ്ടെടുത്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍