പൃഥ്വിരാജ് പറഞ്ഞതെല്ലാം സത്യം, റോളക്സിൻ്റെ കഥയെല്ലാം അവനറിയാം: തുറന്ന് സമ്മതിച്ച് ലോകേഷ് കനകരാജ്

വെള്ളി, 27 ജനുവരി 2023 (14:16 IST)
മലയാള സിനിമയിൽ മാത്രമല്ല മലയാളത്തിന് പുറമെയുള്ള സിനിമാ വ്യവസായത്തിലും സ്വാധീനമുള താരമാണ് പൃഥിരാജ്. ബോളിവുഡിലും തെലുങ്കിലും കന്നഡയിലുമെല്ലാം വലിയ ബന്ധങ്ങളാണ് പൃഥിക്കുള്ളത്. ബോളിവുഡിൽ നേരത്തെ കഴിവ് തെളിയിച്ച പൃഥ്വിരാജ് പ്രഭാസുമൊത്തിച്ച് സലാർ. കെജിഎഫ് നിർമാതാക്കൾക്കൊപ്പം ടൈസൺ എന്നീ സിനിമകളുമായി ഇന്ത്യൻ വ്യവസായത്തിൽ തന്നെ നിർണായകമായ സ്ഥാനമാണ് നേടിയിട്ടുള്ളത്.
 
ഈയടുത്ത് ലോകേഷ് കനകരാജ് ചെയ്യാനിരിക്കുന്ന പുതിയ സിനിമകളുടെ കഥകൾ തനിക്കറിയാമെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. റോളക്സിൻ്റെ സ്പിൻ ഓഫിനെ പറ്റി ലോകേഷ് തന്നോട് സംസാരിച്ചിരുന്നെന്നും കൈതി 2വിൻ്റെ കഥ തനിക്ക് പൂർണ്ണമായും തനിക്കറിയാമെന്നും പൃഥ്വി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ധാരാളം ട്രോളുകൾ പൃഥ്വിക്കെതിരെ വന്നിരുന്നു. എന്നാലിതാ പൃഥിയുടെ വാക്കുകൾ ശെരി വെച്ചിരിക്കുകയാണ് സംവിധായകൻ ലോകേഷ് കനകരാജ്.
 
താനും പൃഥ്വിരാജും തമ്മിൽ ഒരുമിച്ച് ഒരു സിനിമ ചെയ്യാൻ ആലോചിച്ചിരുന്നുവെന്നും എന്നാൽ അത് നടന്നില്ലെന്നും ലോകേഷ് പറയുന്നു. പിന്നീട് അദ്ദേഹവുമായി സംസാരിക്കവെയാണ് വരാനിരിക്കുന്ന സിനിമകളുടെ ലൈനപ്പിനെ പറ്റി അദ്ദേഹത്തിനോട് പറയുന്നത്. അത് കേട്ടപ്പോൾ അദ്ദേഹം എക്സൈറ്റഡായി. അടുത്ത 10 വർഷത്തിനുള്ള ലൈനപ്പ് ഉണ്ടല്ലോ എന്ന് അദ്ദേഹം ചോദിക്കുകയും ചെയ്തു. ലോകേഷ് പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍