വിശാലിന്റെ 'മാര്‍ക്ക് ആന്റണി', പ്രതീക്ഷയോടെ ആരാധകര്‍

കെ ആര്‍ അനൂപ്

വെള്ളി, 27 ജനുവരി 2023 (11:34 IST)
നടന്‍ വിശാലിന്റെ പുതിയ ചിത്രമാണ് 'മാര്‍ക്ക് ആന്റണി'. താരം വ്യത്യസ്ത രൂപത്തില്‍ എത്തുന്ന സിനിമയുടെ ആകാംക്ഷ വര്‍ദ്ധിപ്പിച്ച് പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.
തമിഴ്, തെലുങ്ക്, മലയാളം തുടങ്ങിയ ഭാഷകളിലായി സിനിമയ്ക്ക് റിലീസ് ഉണ്ട്. തെലുങ്ക് താരം സുനിലും എസ് ജെ സൂര്യയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.അഭിനന്ദന്‍ രാമാനുജന്‍ ഛായാഗ്രാഹണവും നിര്‍വഹിക്കുന്നു.പീറ്റര്‍ ഹെയ്ന്‍, രവി വര്‍മ എന്നിവരാണ് സ്റ്റണ്ട് കൊറിയോഗ്രാഫര്‍.
 
 എസ് വിനോദ് കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍