ധനുഷ് വീണ്ടും സംവിധായകനാകുന്നു, ചിത്രത്തില്‍ കാളിദാസും

കെ ആര്‍ അനൂപ്

വെള്ളി, 13 ജനുവരി 2023 (12:14 IST)
ധനുഷ് വീണ്ടും സംവിധായകനാകുന്നു.റായന്‍ എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്.വിഷ്ണു വിശാല്‍, എസ്.ജെ. സൂര്യ, കാളിദാസ് ജയറാം എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
ദുഷാരയാണ് സിനിമയിലെ നായിക.സണ്‍ പിക്ചേഴ്‌സ് ആണ് ചിത്രം നിര്‍മിക്കുന്നത്. ഷൂട്ടിംഗ് ഏപ്രിലില്‍ ആരംഭിക്കും.
 
 പാ പാണ്ടി എന്ന ചിത്രമാണ് ധനുഷ് ആദ്യമായി സംവിധാനം ചെയ്തത്.2017ല്‍ റിലീസായ സിനിമയുടെ തിരക്കഥയും നിര്‍മാണവും ധനുഷ് തന്നെയായിരുന്നു.രാജ്കിരണ്‍, രേവതി, പ്രസന്ന, മഡോണ സെബാസ്റ്റ്യന്‍, ധനുഷ് തുടങ്ങിയ താരനിര ചിത്രത്തില്‍ ഉണ്ടായിരുന്നു.
 
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍