അര്‍ജുന്‍ അശോകന്റെ തീപ്പൊരി ബെന്നി,സിനിമയ്ക്ക് പൂജ ചടങ്ങുകളോടെ തുടക്കമായി

കെ ആര്‍ അനൂപ്
ശനി, 18 മാര്‍ച്ച് 2023 (11:38 IST)
അര്‍ജുന്‍ അശോകന്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് തീപ്പൊരി ബെന്നി.ജോജി തോമസും രാജേഷ് മോഹനും തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് പൂജ ചടങ്ങുകളോടെ തുടക്കമായി.
 
എന്നാല്‍ സിനിമയുടെ കാസ്റ്റിങ്ങില്‍ ചില മാറ്റങ്ങള്‍ ഉണ്ടായി എന്നാണ് പുറത്തുവന്ന പുതിയ പോസ്റ്ററില്‍ നിന്ന് മനസ്സിലാക്കാന്‍ ആകുന്നത്. നേരത്തെ അര്‍ജുന്‍ അശോകന്‍, ഇന്ദ്രന്‍സ്, അപര്‍ണ ദാസ് എന്നിവരെ പ്രധാന വേഷങ്ങളില്‍ എത്തിച്ച് സിനിമ ചെയ്യുവാന്‍ ആയിരുന്നു പദ്ധതി ഇട്ടിരുന്നത് പോസ്റ്ററുകളും പുറത്തിറങ്ങിയിരുന്നു. ഇപ്പോള്‍ പുറത്തുവരുന്ന പോസ്റ്ററുകളില്‍ ജഗദീഷും മിന്നല്‍ മുരളി ഫെയിം ഫെമിന ജോര്‍ജും ഉള്‍പ്പെട്ടിരിക്കുന്നു.
 
വട്ടകുട്ടയില്‍ ചേട്ടായി എന്ന തീപ്പൊരി രാഷ്ട്രീയ നേതാവിന്റെയും സ്വപ്നങ്ങള്‍ക്ക് പിറകെ യാത്ര ചെയ്യുന്ന മകന്റെയും കഥയാണ് സിനിമ പറയുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article