ഇടതു കണ്ണടച്ചാല്‍ ഒന്നും കാണില്ല,വൃക്കയും മാറ്റിവെച്ചു,ശാരീരിക ബുദ്ധിമുട്ടുണ്ടെങ്കിലും തളര്‍ന്ന് പോകരുതെന്ന് റാണാ ദഗ്ഗുബട്ടി

കെ ആര്‍ അനൂപ്

ശനി, 18 മാര്‍ച്ച് 2023 (10:22 IST)
മലയാളി പ്രേക്ഷകര്‍ക്കും ബാഹുബലി എന്ന സിനിമയിലൂടെ പരിചിതനായ നടനാണ് റാണാ ദഗ്ഗുബട്ടി. ശാരീരിക ബുദ്ധിമുട്ടുകളെ തോല്‍പ്പിച്ച് മുന്നോട്ട് പോകുന്ന അദ്ദേഹത്തിന്റെ ജീവിതം പലര്‍ക്കും മാതൃകയാവുകയാണ്. തന്റെ വലതു കണ്ണിന് കാഴ്ചയില്ലെന്ന് നേരത്തെ നടന്‍ വെളിപ്പെടുത്തിയിരുന്നു.കണ്ണും വൃക്കയും മാറ്റിവെച്ചിട്ടുണ്ടെന്ന് കൂടി പറഞ്ഞിരിക്കുകയാണ് റാണാ ഇപ്പോള്‍.
 
ഒരാളുടെ കണ്ണ് ദാനമായി ലഭിക്കുകയായിരുന്നു. കണ്ണ് മാറ്റിവെച്ചപ്പോഴും അദ്ദേഹത്തിന് കാഴ്ചശക്തി തിരിച്ചു കിട്ടിയില്ല. ഇടതു കണ്ണടച്ചാല്‍ ഒന്നും കാണാന്‍ ആകില്ലെന്നും നടന്‍ പറയുന്നു.ശാരീരിക ബുദ്ധിമുട്ടുണ്ടെങ്കിലും തളര്‍ന്ന് പോകരുതെന്ന് എല്ലാവരെയും ഓര്‍മ്മിപ്പിക്കുകയാണ് അദ്ദേഹം.
'റാണ നായിഡു' എന്ന സീരിസിന്റെ പ്രമോഷന്റെ ഭാഗമായുള്ള അഭിമുഖത്തിലാണ് നടന്റെ വെളിപ്പെടുത്തല്‍

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍