ബാഹുബലി എന്ന ഒറ്റ സിനിമയോടെ ഇന്ത്യയൊട്ടാകെ ആരാധകരെ സൃഷ്ടിച്ച താരമാണ് റാണാ ദഗുബാട്ടി. തൻ്റെ വലതുകണ്ണിന് കാഴ്ചയില്ലെന്ന് താരം നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. തൻ്റെ കണ്ണും വൃക്കയും മാറ്റിവെച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം ഇപ്പോൾ. ശാരീരിക പ്രശ്നങ്ങൾ വരുമ്പോൾ പലരും തളർന്നുപോകും.അവ പരിഹരിച്ചാലും ബുദ്ധിമുട്ടുകൾ നിലനിൽക്കും. എൻ്റെ കണ്ണും വൃക്കയും മാറ്റിവെച്ചവയാണ് താരം പറഞ്ഞു.