ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് ജനഗണമന

കെ ആര്‍ അനൂപ്

വെള്ളി, 17 മാര്‍ച്ച് 2023 (17:43 IST)
പൃഥ്വിരാജ്-സുരാജ് ടീമിന്റെ ജനഗണമന കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ ആയിരുന്നു റിലീസ് ചെയ്തത്. പ്രദര്‍ശനത്തിന് എത്തി ഒരു വര്‍ഷം പിന്നിടാന്‍ ഒരുങ്ങുമ്പോള്‍ ഒരു നേട്ടം കൈവരിച്ചിരിക്കുകയാണ് ചിത്രം.
 
ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഓഫീഷ്യല്‍ സെലക്ഷനായി ജനഗണമന. ഫാമിലി,ആദിവാസി, പല്ലൊട്ടി 90സ് കിഡ്‌സ്, സൌദി വെള്ളക്ക തുടങ്ങിയ മലയാള ചിത്രങ്ങളും ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
 
ജനഗണമന വിജയത്തിനുശേഷം സംവിധായകന്‍ ഡിജോ ജോസ് ആന്റണി പുതിയ ചിത്രം പ്രഖ്യാപിച്ചു. നിവിന്‍ പോളിയെ നായകനാക്കി ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ ദുബായില്‍ നടന്നു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍