ആടുജീവിതത്തിനൊപ്പം കടന്നുപോയത് 5 വർഷങ്ങൾ, അന്നത്തെയും ഇന്നത്തെയും പൃഥ്വിയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് അമല പോൾ

അഭിറാം മനോഹർ
വെള്ളി, 22 മാര്‍ച്ച് 2024 (14:51 IST)
Amala paul,Prithviraj
വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് പൃഥ്വിരാജിനെ നായകനാക്കിയുള്ള ബ്ലെസി ചിത്രമായ ആടുജീവിതം റിലീസിനൊരുങ്ങുന്നത്. മലയാളത്തില്‍ ഏറ്റവും വിറ്റഴിഞ്ഞ പുസ്തകമായ ആടുജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമ മാര്‍ച്ച് 28നാണ് റിലീസ് ചെയ്യുന്നത്. പൃഥ്വിരാജ്,അമലാ പോള്‍ എന്നിവരാണ് സിനിമയിലെ പ്രധാനതാരങ്ങള്‍. 2018ലാണ് സിനിമയുടെ ഷൂട്ട് തുടങ്ങിയതെങ്കിലും കൊവിഡ് വില്ലനായതോടെ 2024ല്‍ മാത്രമാണ് സിനിമ പൂര്‍ത്തിയാക്കാനായത്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Amala Paul (@amalapaul)

ഇപ്പോഴിതാ ആടുജീവിതത്തിനൊപ്പമുള്ള തന്റെ യാത്രയെ ഓര്‍മിപ്പിച്ചുകൊണ്ട് സിനിമ ഷൂട്ടിങ് നടന്നിരുന്ന സമയത്തെ പൃഥ്വിരാജിനൊപ്പമുള്ള ചിത്രവും പുതിയ ചിത്രവും പങ്കുവെച്ചിരിക്കുകയാണ് സിനിമയിലെ നായികയായ അമല പോള്‍. 2018ല്‍ ആരംഭിച്ചതും 2024 വരെ തുടര്‍ന്നതുമായ അവിശ്വസനീയമായ യാത്രയെ പ്രതിഫലിപ്പിക്കുന്ന ചിത്രം. വാക്കുകള്‍ക്കതീതമായ നന്ദി എന്നാണ് പൃഥ്വിയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് അമലാപോള്‍ കുറിച്ചത്. 2018ല്‍ ആടുജീവിതത്തിന്റെ ആദ്യ ദിവസങ്ങളിലെ ചിത്രമാണ് അമലാപോള്‍ പങ്കുവെച്ച ചിത്രങ്ങളില്‍ ഒന്ന്. രണ്ടാമത്തെ ചിത്രം സിനിമയുടെ പ്രമോഷനിടെ പകര്‍ത്തിയതാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article